IPLസ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടം; പ്രേക്ഷകർക്ക് പുതിയ ഫീച്ചറുകളുമായി ജിയോ സിനിമ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജിയോസിനിമയിൽ ഓരോ മത്സരത്തിനുമായി ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന സമയം 60% വർദ്ധിച്ചു.
ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലെ ഡിജിറ്റൽ വ്യൂവർഷിപ്പിൽ റെക്കോർഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ജിയോ സിനിമ. ആദ്യ മത്സരങ്ങളുടെ വ്യൂവർഷിപ്പിൽ കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് ഓൺലൈൻ പ്രേക്ഷകരാണ് ഐപിഎൽ 2023 കാണുന്നത്. ജിയോസിനിമയിൽ ഓരോ മത്സരത്തിനുമായി ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന സമയം 60% വർദ്ധിച്ചു.
ഉദ്ഘാടന മത്സരമായിരുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഓപ്പണിംഗ് പോരാട്ടത്തിൽ റെക്കോർഡ് കാഴ്ചക്കാരായിരുന്നു. കൂടാതെ ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റാൾ ചെയ്ത ആപ്പായും ജിയോ സിനിമ മാറി. 2.4 കോടി ഡൗൺലോഡ്സ് പുതിയതായി രജിസ്റ്റർ ചെയ്തു. ഐപിഎല്‍ ആദ്യ മത്സരങ്ങൾ ജിയോ സിനിമയിലുടെ കണ്ടത് 147 കോടി കാഴ്ചക്കാരാണ്.
advertisement
ജിയോ സിനിമയിൽ ഇത്തവണ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, ഭോജ്‌പുരി, പഞ്ചാബി, ഒറിയ, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 12 ഭാഷകളിൽ ഐപിഎൽ കാണാൻ കഴിയും. ദി ഇൻസൈഡേഴ്‌സ് ഫീഡ്, ഹാംഗ്ഔട്ട് ഫീഡ്, ഫാന്റസി ഫീഡ്, ഫാൻസോൺ ഫീഡ് എന്നിവയുൾപ്പെടെ നാല് അധിക ഫീച്ചറുകൾ ഡിജിറ്റൽ പ്രേക്ഷകർക്കായി ജിയോ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.
4K ഫീഡ്, 12-ഭാഷാ കവറേജ്, 16 അദ്വിതീയ ഫീഡുകൾ, ഹൈപ്പ് മോഡ്, മൾട്ടിക്യാം സജ്ജീകരണം എന്നിങ്ങനെയുള്ള സവിശേഷ ഫീച്ചറുകൾ ജിയോ സിനിമയിൽ തുടരുന്നുണ്ട്. ഡിജിറ്റൽ വ്യൂവർഷിപ്പിൽ ഉണ്ടായ വർധനവ് ഡിജിറ്റൽ വിപ്ലവത്തിന്റെ തെളിവാണെന്ന് വയാകോം 18 സ്‌പോർട്‌സ് സിഇഒ അനിൽ ജയരാജ് പറഞ്ഞു.
advertisement
”ഓരോ ആരാധകന്റെയും ഐപിഎൽ കാഴ്ചാനുഭവം ഉയർത്താൻ ഞങ്ങൾ പരിശ്രമിക്കുന്ന ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേരുന്നതിന് എല്ലാ സ്പോൺസർമാരോടും പരസ്യദാതാക്കളോടും പാട്ണർമാരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു” അനിൽ ജയരാജ് പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 04, 2023 7:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPLസ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടം; പ്രേക്ഷകർക്ക് പുതിയ ഫീച്ചറുകളുമായി ജിയോ സിനിമ