ചരിത്രമെഴുതി കേരളം; രഞ്ജിയില്‍ ഇതാദ്യമായി ബംഗാളിനെ വീഴ്ത്തി
Last Updated:
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി കേരളം. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ബംഗാളിനെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ബംഗാള്‍ ഉയര്‍ത്തിയ 41 റണ്‍സിന്റെ വിജയലക്ഷ്യം ഒരുവിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു. ഇതാദ്യമായാണ് രഞ്ജിയില്‍ കേരളം ബംഗാളിനെ പരാജയപ്പെടുത്തുന്നത്.
21 പന്തില്‍ 26 റണ്‍സെടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 16 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും രണ്ട് റണ്ണുമായി രോഹന്‍ പ്രേമും പുറത്താകാതെ നിന്നു. ശക്തമായ പേസ് ബൗളിങ്ങ് നിരയാണ് കേരളത്തിന് ജയം സമ്മാനിച്ചത്. മത്സരം സ്വന്തമാക്കിയതിലൂടെ ആറു പോയന്റ് നേടിയ കേരളം ബി ഗ്രൂപ്പില്‍ 13 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി.
അഞ്ചിന് ഒന്ന് എന് നിലയില്‍ മൂന്നാം ദിവസത്തെ കളി തുടങ്ങിയ ബംഗാള്‍ രണ്ടാം ദിനത്തില്‍ 184 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ വെറും 41 റണ്‍സിന്റെ വിജയലക്ഷ്യം കേരളത്തിന്റെ മുന്നില്‍ കുറിക്കപ്പെടുകയും ചെയ്തു.
advertisement
33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരും 59 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിന്റെ രണ്ടാം ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. സീസണിലെ ആദ്യ എവേ മത്സരമായിരുന്നു കൊല്‍ക്കത്തയില്‍ കേരളം കളിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2018 4:25 PM IST


