Kerala Blasters|ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് ​ഗംഭീരം; ചെന്നൈയിന്‍ എഫ്സിയെ തോല്‍പിച്ചു

Last Updated:

തുടർച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേർസ് വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തിത്തിയത്

കൊച്ചി: തിരിച്ചുവരവ് അതി​​ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു. തുടർച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേർസ് വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തിത്തിയത്. 3 ജയങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ടീം 11 പോയിന്റുകള്‍ നേടി.
ജെസ്യൂസ് ജിമനെസ്,നോവാസദോയ്, കെ.പി.രാഹുല്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയോടെ ​ഗോളുകൾ എത്തി. ജിമനെസ് ആണ് ഗോളുകൾക്ക് ആരംഭംകുറിച്ചത്. ജിമനെസ് 56ാം മിനിറ്റില്‍ ലീഡ് ഉയർത്തി. ഇഞ്ച്വറി സമയത്താണ് രാഹുല്‍ മൂന്നാം ഗോള്‍ നേടിയത്. ആറാം സ്ഥാനത്താണ് ചെന്നൈയിന്‍. നിലവില്‍ ചെന്നൈയിനും മൂന്ന് ജയം. 12 പോയിന്റുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters|ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് ​ഗംഭീരം; ചെന്നൈയിന്‍ എഫ്സിയെ തോല്‍പിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement