വിമര്‍ശിച്ചോളൂ.. പക്ഷേ അധിക്ഷേപിക്കരുത്; സികെ വിനീത് വിഷയത്തില്‍ ആരാധകരോട് മഞ്ഞപ്പട

Last Updated:

മഞ്ഞപ്പട ഇന്നേ വരെ ഒരു കളിക്കാരനെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ കത്തി നില്‍ക്കുന്ന വിഷയമാണ് സികെ വിനീതിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം. സോഷ്യല്‍മീഡിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പായ മഞ്ഞപ്പടയില്‍ ഒരു വോയിസ് ക്ലിപ്പെത്തിയതോടെയായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പ്രചരണത്തിനെതിരെ സികെ വിനീത് പൊലീസില്‍ പരാതി നല്‍കിയതോടെ മഞ്ഞപ്പടയിലെ ചില അംഗങ്ങളും താരത്തിനെതിരെ രംഗത്ത് വന്നിരുന്നു.
ഇതോടെ സോഷ്യല്‍മീഡിയയില്‍ വിനീതിനെതിരെ സൈബര്‍ ആക്രമണം ആരംഭിക്കുകയും ചെയ്തു. ഇതോടെ താരത്തിനെതിരായ പ്രചരണങ്ങളില്‍ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് 'മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍' എന്ന കൂട്ടായ്മ. വിനീതിന്റെ പരാതി മഞ്ഞപ്പടയ്‌ക്കെതിരല്ലെന്നും വിവാദമായ വോയിസ് ക്ലിപ്പിന്റെ ഉടമസ്ഥന് എതിരായിട്ടാണെന്നും മഞ്ഞപ്പട ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
Also Read: വോയിസ് ക്ലിപ്പിന്റെ പേരില്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് ശരിയായില്ല; സികെ വിനീതിനെതിരെ മഞ്ഞപ്പട
മഞ്ഞപ്പട ഇന്നേ വരെ ഒരു കളിക്കാരനെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇനി ശ്രമിക്കുകയും ഇല്ലെന്നും പറയുന്ന മഞ്ഞപ്പട വിവാദമായ വോയിസ് ക്ലിപ്പ് വിഐപി ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ട എറണാകുളം എക്‌സിക്യൂട്ടീവ് മെമ്പറിന്റെ ദൃക്സാക്ഷി വിവരണം മാത്രമായിരുന്നു അതെന്നും എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് സാധിക്കാത്തത് കൊണ്ട് ആ ആരോപണം തെറ്റാണെന്ന നിഗമനത്തില്‍ എത്തുകയാണെന്നും പറഞ്ഞു.
advertisement
'വോയിസ് ക്ലിപ്പ് ഫുട്‌ബോള്‍ ലോകത്ത് സ്‌പ്രെഡ് ആകാന്‍ മഞ്ഞപ്പടയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കാരണം ആയതില്‍ ഖേദം പ്രകടിപ്പിക്കുന്നു. മഞ്ഞപ്പടയിലെ ഓരോ മെമ്പറും മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവരും പ്രാധാന്യമുള്ളവരുമാണ്. ഈ വോയിസ് ക്ലിപ്പിന്റെ ഉടമസ്ഥന്‍ ആയിട്ടുള്ള മെമ്പറും മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവന്‍ ആണ്. തുടര്‍ന്നും ആയിരിക്കും.' ഫാന്‍ ഗ്രൂപ്പ് പറയുന്നു
Dont Miss: 'ക്രിക്കറ്റ് കളിക്കാതിരിക്കുന്നതോ മറുപടി?' കാര്‍ഗില്‍ യുദ്ധത്തിനിടയിലും ഇന്ത്യ പാകിസ്താനെതിരെ കളിച്ചിട്ടുണ്ടെന്ന് തരൂര്‍
മഞ്ഞപ്പട എന്ന പ്രസ്ഥാനം എന്നും ഫുട്ബാളിന്റെ കൂടെ നിന്നവരാണ്. മറ്റ് ഫാന്‍സ് മോശമായി സംസാരിക്കുമ്പോള്‍ പോലും മഞ്ഞപ്പട നല്‍കുന്ന സപ്പോര്‍ട്ടിനെ കുറിച് റാഫി അടക്കമുള്ള മുന്‍ താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുള്ളതാണെന്നും പറയുന്ന ആരാധക കൂട്ടം മഞ്ഞപ്പടയുടെ അഭിപ്രായങ്ങള്‍ നമ്മുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ കൂടെ മഞ്ഞപ്പട തുറന്ന് പറയാറുണ്ടെന്നും മഞ്ഞപ്പടയിലെ ഏതെങ്കിലും ഒരാള്‍ പറഞ്ഞത് മഞ്ഞപ്പടയുടെ അഭിപ്രായം ആയി കണക്കാക്കരുതെന്നും വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിമര്‍ശിച്ചോളൂ.. പക്ഷേ അധിക്ഷേപിക്കരുത്; സികെ വിനീത് വിഷയത്തില്‍ ആരാധകരോട് മഞ്ഞപ്പട
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement