തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ പിന്മാറണമെന്ന വാദത്തെ തള്ളി ശശി തരൂര്‍ എംപി. കളിയില്‍ നിന്ന് പിന്മാറുന്നത് പൊരുതാതെ കീഴടങ്ങുന്നതിന് തുല്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തരൂരിന്റെ വാദങ്ങള്‍.
1999 ല്‍ കാര്‍ഗില്‍ യുദ്ധം നടക്കുന്നതിനിടയില്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റമുട്ടിയിയ താര്യം ഓര്‍മ്മിപ്പിച്ച കൊണ്ടായിരുന്നു തരൂരിന്റെ ആദ്യ ട്വീറ്റ്. 1999 ജൂണ്‍ എട്ടിന് നടന്ന ഇന്ത്യ പാക് ലോകകപ്പ് മത്സരത്തിന്റെ സ്‌കോര്‍ബോര്‍ഡ് സഹിതമാണ് ഇന്ത്യ ഇത്തവണ കളിക്കണമെന്ന വാദം തരൂര്‍ മുന്നോട്ട് വെച്ചത്.
'1999ല്‍ കാര്‍ഗില്‍ യുദ്ധത്തിനിടയില്‍ പോലും ഇന്ത്യ പാകിസ്താനുമായി ലോകകപ്പ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മത്സരം വേണ്ടെന്ന് തീരുമാനിച്ചാല്‍ അത് രണ്ട് പോയിന്റ് നഷ്ടമാകുന്നതിനുപരി പരിശ്രമിക്കുക പോലും ചെയ്യാതെ തോല്‍ക്കുന്നതിനു തുല്യമായിരിക്കും' തരൂര്‍ ട്വീറ്റ് ചെയ്തു.
advertisement
Reminder: at the height of the 1999 Kargil War, India played Pakistan in the cricket World Cup, & won. To forfeit the match this year would not just cost two points: it would be worse than surrender, since it would be defeat without a fight. https://t.co/RDgn7VEB5r
പിന്നീട് മറ്റൊരു ട്വീറ്റിലൂടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച തരൂര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷമുള്ള മത്സരം എന്ത് കൊണ്ട് വേണ്ടെന്ന് വെക്കണമെന്നും ചോദിച്ചു. 'ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് മാസത്തിനപ്പുറം നടക്കാന്‍ പോകുന്ന ക്രിക്കറ്റ് മാച്ച് വേണ്ടെന്ന് വയ്ക്കുകയാണോ വേണ്ടത്.' തരൂര്‍ ചോദിച്ചു 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായതിന് ഒരു മാച്ച് വേണ്ടെന്ന് വയ്ക്കുന്നതാണോ മറുപടിയെന്ന് ചോദിച്ച അദ്ദേഹം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പകരം കൃത്യമായ നടപടിയാണ് ആവശ്യമെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
Our government did not even declare national mourning wants to cancel a match 3 months from now? Is that a serious response to 40 lives taken in cold blood? BJP wants2divert attn from its own fecklessness&inept handling of the crisis.We need effective action, not gesture politics https://t.co/KJZjAVDX72