വോയിസ് ക്ലിപ്പിന്റെ പേരില്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് ശരിയായില്ല; സികെ വിനീതിനെതിരെ മഞ്ഞപ്പട
Last Updated:
ഗ്രൂപ്പില്‍ വന്ന വോയിസ് ക്ലിപ്പിന്റെ പേരില്‍ മഞ്ഞപ്പടയെ മൊത്തത്തില്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് ശരിയല്ല
കൊച്ചി: മലയാളി താരം സി കെ വിനീതിനെ വിമര്‍ശിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫാന്‍ ക്ലബായ മഞ്ഞപ്പട. ഗ്രൂപ്പില്‍ വന്ന വോയിസ് ക്ലിപ്പിന്റെ പേരില്‍ മഞ്ഞപ്പടയെ മൊത്തത്തില്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് ശരിയല്ലെന്നും പൊലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ് വോയിസ് ക്ലിപ്പ് സംബന്ധിച്ചു സി കെ വിനീതിന് വ്യക്തത വരുത്താമായിരുന്നുവെന്നും മഞ്ഞപ്പട വ്യക്തമാക്കി. നേരത്തെ തനിക്കെതിരെ മഞ്ഞപ്പട വ്യാജ പ്രചാരണം നടത്തുന്നുവെന്നു ആരോപിച്ചു വിനീത് പോലീസില്‍ പരാതി നല്‍കിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ് സി മത്സരത്തിനിടെ സി കെ വിനീത് ബോള്‍ ബോയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു ഒരു വോയിസ് ക്ലിപ്പ് മഞ്ഞപ്പടയുടെ വാട്‌സ്ആപ്പ് ഗ്രൂപുകളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ മഞ്ഞപ്പട തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് വിമര്‍ശിച്ച് വിനീത് പരസ്യമായി രംഗത്തെത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Also Read: 'കിക്കോഫ്'; പെണ്‍കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ പരിശീലന കേന്ദ്രം പയ്യന്നൂരില്‍
വ്യാജ പ്രചാരണം നടത്തി മഞ്ഞപ്പട തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണമാണ് സി കെ വിനീത് ഉന്നയിച്ചത്. എന്നാല്‍ ഒരു വോയിസ് ക്ലിപ്പിന്റെ പേരില്‍ മഞ്ഞപ്പടയെ മൊത്തത്തില്‍ പ്രതി കൂട്ടിലാക്കുന്നത് ശരിയല്ലെന്നാണ് മഞ്ഞപ്പടയുടെ പറയുന്നത്. ഫുട്‌ബോള്‍ മാത്രം വികാരമായ മഞ്ഞപ്പടയ്ക്ക് ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയര്‍ തകര്‍ക്കേണ്ട കാര്യമല്ലെന്നും ഫാന്‍ ഗ്രൂപ്പ് വ്യക്തമാക്കുന്നു..
advertisement
സി കെ വിനീത് മോശം ഫോമില്‍ കളിക്കുമ്പോഴും ഒപ്പം നിന്നത് മഞ്ഞപ്പട മാത്രമാണെന്നും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പറഞ്ഞു. അതേ സമയം മഞ്ഞപ്പടക്കെതിരെ തനിക്ക് ഇനിയും കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്നും പരസ്യ പ്രതികരണം ടീം മാനേജ്‌മെന്റ് വിലക്കിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സി കെ വിനീത് ന്യൂസ്18 നോട് പ്രതികരിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 19, 2019 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വോയിസ് ക്ലിപ്പിന്റെ പേരില്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് ശരിയായില്ല; സികെ വിനീതിനെതിരെ മഞ്ഞപ്പട