Kerala Blasters|യുവ പ്രതിഭകളുമായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു; റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ 

Last Updated:

ഒഡിഷ എഫ് സി യുടെ അൽബിനോ ഗോമസ് എന്ന 26കാരനാണ് ഗോൾകീപ്പർ . ജെ സെൽ കാർണറോയുടെ കരാറും നീട്ടിയിട്ടുണ്ട്.

കൊച്ചി: പരിചയ സമ്പന്നരായ മുൻ നിര താരങ്ങളെ നഷ്ടമായെങ്കിലും യുവത്വത്തിലൂടെ കളം പിടിക്കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ  പ്രധാന ആയുധം യുവ രക്തമായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിനായി 23 കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ്  ഈ സീസണിൽ ബൂട്ടണിയും.
ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയൽ കശ്മീർ എഫ്‌സിയിൽ നിന്നാണ് കെബിഎഫ്സിയിലെത്തിയത്. റിയൽ കാശ്മീരിനായി അദ്ദേഹം 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട് അതിൽ 6 മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണിൽ 2 അസിസ്റ്റുകൾ സംഭാവന നൽകുകയും ചെയ്തു.
advertisement
2018 ഡിസംബറിൽ ഐ-ലീഗിൽ  അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും, കഴിവും കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ വർഷം മൈതാനത്തു ശരാശരി നിലവാരം മാത്രമുള്ള ആൾക്കൂട്ടം മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സ് . നിറം മങ്ങിയ ടീം തങ്ങളുടെ കോച്ച് എൽക്കോ ഷെട്ടോറിയെ  മാറ്റിയിരുന്നു. സന്ദേശ് ജിങ്കാൻ, ഒഗ് ബച്ചേ എന്നിവരും ടീം വിട്ടു.
advertisement
[PHOTO]
ഈ സീസണിൽ യുവാക്കൾക്ക് പരിഗണന നല്കിയാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിന് ശ്രമിക്കുന്നത്. ഒഡിഷ എഫ് സി യുടെ അൽബിനോ ഗോമസ് എന്ന 26കാരനാണ് ഗോൾകീപ്പർ . ജെ സെൽ കാർണറോയുടെ കരാറും നീട്ടിയിട്ടുണ്ട്. പുതിയ കോച്ച് കിബു വികുനയിലൂടെ തിരിച്ചെത്താൻ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സിൻ്റെയും ആരാധകരുടെയും പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters|യുവ പ്രതിഭകളുമായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു; റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ 
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement