കൊച്ചിയിൽ നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; ഈസ്റ്റ്‌ ബംഗാളിനോട് ദയനീയ തോൽവി (2-4)

Last Updated:

കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ മൂന്ന് സൂപ്പർ താരങ്ങൾക്ക് അടുത്ത കളിയിൽ നിന്ന് സസ്പെൻഷൻ ലഭിച്ചു.

കൊച്ചി: കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ. ഈസ്റ്റ് ബംഗാളിനോട് 2-4ന് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇതോടെ 20 മത്സരങ്ങളിൽ 30 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തന്നെ. 21 പോയന്റോടെ ഏഴാം സ്ഥാനത്തേക്ക് കയറിയ രണ്ട് ചുവപ്പ് കാർഡുകൾ വാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒൻപത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.
ഈസ്റ്റ് ബംഗാളിനായി സൗൾ ക്രെസ്പോയും നവോറം മഹേഷ് സിങ്ങും രണ്ടു ഗോൾ വീതം നേടി. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ മൂന്ന് സൂപ്പർ താരങ്ങൾക്ക് അടുത്ത കളിയിൽ നിന്ന് സസ്പെൻഷൻ ലഭിച്ചു. ഈസ്റ്റ് ബംഗാളിനെതിരായ കളിക്കിടെ ചുവപ്പ് കാർഡ് ലഭിച്ച ജീക്സൺ സിങ്, നവോച്ച സിങ് എന്നിവർക്കും സീസണിലെ നാലാം മഞ്ഞക്കാർഡ് ലഭിച്ച ഹോർമിപാം റൂയിവയ്ക്കുമാണ് അടുത്ത കളി സസ്പെൻഷനെത്തുടർന്ന് നഷ്ടമാവുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കൊച്ചിയിൽ നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; ഈസ്റ്റ്‌ ബംഗാളിനോട് ദയനീയ തോൽവി (2-4)
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement