IPL 2024, DC vs KKR: കൊടുംകാറ്റായി കൊൽക്കത്ത; നിലം തൊടാതെ ബൗളേഴ്‌സ്; ഡൽഹിക്ക് കൂറ്റൻ വിജയലക്ഷ്യം

Last Updated:

നരെയ്‌നാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

വിശാഖപട്ടണം സ്‌റ്റെഡിയത്ത് ‌കൊടുംകാറ്റായി കൊൽക്കത്ത. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറിൽ 273 റണ്‍സ് സ്വന്തമാക്കി. സുനില്‍ നരെയ്ന്‍, ആംഗ്രിഷ് രഘുവംശി, ആന്ദ്രേ റസ്സല്‍, റിങ്കു സിങ് എന്നിവരുടെ ബാറ്റിങിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ബൗളര്‍മാരെ പഞ്ഞിക്കിട്ടു.
advertisement
ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്കായി ഫിലിപ്പ് സാള്‍ട്ട് - നരെയ്നുമാണ് ആദ്യം ഇറങ്ങിയത്. ഇതോടെ ഗംഭീര തുടക്കമാണ് ഇരുവരും തുടങ്ങി വച്ചത്. 27 പന്തില്‍ നിന്ന് ഇരുവരും 60 റണ്‍സ് ചേര്‍ത്തു. നരെയ്ന്‍ 39 പന്തുകള്‍ നേരിട്ട് ഏഴു വീതം സിക്‌സും ഫോറുമടക്കം 85 റണ്‍സെടുത്ത് പുറത്തായി. നരെയ്‌നാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടി20-യില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024, DC vs KKR: കൊടുംകാറ്റായി കൊൽക്കത്ത; നിലം തൊടാതെ ബൗളേഴ്‌സ്; ഡൽഹിക്ക് കൂറ്റൻ വിജയലക്ഷ്യം
Next Article
advertisement
ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു
ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു
  • വിച്ചാരണക്കോടതി ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

  • 14 വർഷം ജയിലിൽ കഴിഞ്ഞ പ്രതിയെ വെറുതെവിടാൻ ഹൈക്കോടതി ഉത്തരവിട്ടു; ജീവപര്യന്തം ശിക്ഷ റദ്ദാക്കി

  • 2012-ൽ ജാമ്യം ലഭിച്ചിട്ടും ഏഴു വർഷം ജയിലിൽ തുടരേണ്ടിവന്നതും കോടതി ശ്രദ്ധയിൽപ്പെടുത്തി

View All
advertisement