'കിക്കോഫ്'; പെണ്‍കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാസ്റൂട്ട് ഫുട്ബോള്‍ പരിശീലന കേന്ദ്രം പയ്യന്നൂരില്‍
'കിക്കോഫ്'; പെണ്‍കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാസ്റൂട്ട് ഫുട്ബോള്‍ പരിശീലന കേന്ദ്രം പയ്യന്നൂരില്‍
പെണ്‍കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിനുള്ള സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ പരിശീലന കേന്ദ്രം പയ്യന്നൂരില്‍
kickoff
Last Updated :
Share this:
കണ്ണൂര്‍: പെണ്‍കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാസ്റൂട്ട് ഫുട്ബോള്‍ പരിശീലന കേന്ദ്രം പയ്യന്നൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍. ലോക ഫുട്ബോളില്‍ ഇന്ത്യയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന കായിക യുവജന വകുപ്പ് നടപ്പാക്കുന്ന ഫുട്ബോള്‍ പരിശീലന പരിപാടിയായ 'കിക്കോഫ്' കേന്ദ്രമാണ് പയ്യന്നൂരില്‍ അനുവദിച്ചിരിക്കുന്നത്.
2007, 2008 വര്‍ഷങ്ങളില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടി സംസ്ഥാനത്തെ 18 സെന്ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതേ പ്രായപരിധിയിലുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ പരിശീലനത്തിനുള്ള സംസ്ഥാനത്തെ ആദ്യത്തെ സെന്ററായാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ലോക റാങ്കിങ്ങില്‍ പിന്നാക്കം നില്ക്കുന്ന ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയാണ് സര്‍ക്കാര്‍ കിക്കോഫിലൂടെ ലക്ഷ്യമിടുന്നത്.
ശാരീരിക മികവുള്ള കുട്ടികളെ ചെറുപ്രായത്തിലേ കണ്ടെത്തി അവര്‍ക്ക് പ്രൊഫഷണല്‍ രീതിയിലുള്ള ദീര്‍ഘകാല പരിശീലനം നല്‍കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ താത്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് www.sportskeralakickoff.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കുള്ള പ്രാഥമിക സെലക്ഷന് ട്രയല്‍സ് 2019 ഫെബ്രുവരി 23 ന് രാവിലെ 7 മണിക്ക് പയ്യന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
പ്രാഥമിക സെലക്ഷനില്‍ നിന്ന് കണ്ടെത്തുന്ന 50 പേര്‍ക്ക് 4 ദിവസത്തെ പ്രിപ്പറേറ്ററി ക്യാമ്പുണ്ടായിരിക്കും അതിനുശേഷം ഫൈനല്‍ സെലക്ഷന് നടത്തിയാകും താരങ്ങളെ തെരഞ്ഞെടുക്കുക. ഫൈനല്‍ സെലക്ഷനില്‍ കണ്ടെത്തുന്ന 25 പേര്‍ക്കാണ് പരിശീലനം ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം പരിശീലനം, ലഘുഭക്ഷണം, സ്പോര്‍ട്സ് കിറ്റ്, എന്നിവയും ഇന്റര്‍ സെന്റര്‍ മത്സരങ്ങള്‍, വിദേശ കോച്ചുകളുടെ സാങ്കേതിക സഹായങ്ങള്‍ എന്നിവയും ലഭിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.