മായങ്ക് വീണു; ഇനി കോഹ്‌ലിയുടെ ഊഴം, പിറക്കാനുള്ളത് 6 റെക്കോര്‍ഡ്
Last Updated:
മെല്‍ബണ്‍: ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ നിലയുറപ്പിച്ച് കഴിഞ്ഞു. അരങ്ങേറ്റ മത്സരം കളിച്ച മായങ്ക് അഗര്‍വാളിന്‍രെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 133 ന് 2 എന്ന നിലയിലാണ് ഇപ്പോള്‍. അഞ്ച് റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയുമായി 38 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
ആദ്യ മത്സരത്തില്‍ 76 റണ്‍സെടുത്ത മായങ്കിന്റെയും 8 റണ്‍സെടുത്ത വിഹാരിയുടെയും വിഹാരിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കമ്മിണ്‍സാണ് രണ്ട് വിക്കറ്റുകളും നേടിയത്. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ആറു റെക്കോര്‍ഡുകളാണ്. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്.
Also Read: കുരുന്നുകള്‍ക്ക് മുന്നില്‍ 'ദൈവം' സാന്റയായി അവതരിച്ചു
ഈ മത്സരത്തില്‍ 181 റണ്‍സ് കൂടി നേടിയാല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് കോഹ്‌ലിക്ക് സ്വന്തമാകും. ഈ വര്‍ഷം ഇതുവരെ 2653 റണ്‍സ് നേടിയിട്ടുണ്ട്. 2005 ല്‍ 2833 റണ്‍സെടുത്ത മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡാണ് വിരാടിന് തകര്‍ക്കാനുള്ളത്.
advertisement
മെല്‍ബണ്‍ ടെസ്റ്റില്‍ 82 റണ്‍സ് കൂടി നേടിയാല്‍ ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോഹ്‌ലിക്ക് സ്വന്തമാകും. 2002 ല്‍ 1137 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്. കോഹ്‌ലിക്ക് 1056 റണ്‍സാണ് ഇപ്പോഴുള്ളത്.
Dont Miss: പരമ്പരയില്‍ ഇന്ത്യന്‍ 'റെക്കോര്‍ഡ്' കുറിച്ച് മായങ്ക്; ഇന്ത്യ നിലയുറപ്പിച്ചു
മത്സരത്തില്‍ 156 റണ്‍സ് നേടാനായാല്‍ ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡും താരത്തിന് സ്വന്തമാക്കാം. മത്സരത്തില്‍ സെഞ്ചുറി നേടാനായാല്‍ ഒരു കലണ്ടര്‍ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12 സെഞ്ചുറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പമെത്താനും കോലിക്ക് സാധിക്കും. 1998-ലാണ് സച്ചിന്‍ 12 സെഞ്ചുറികള്‍ നേടിയത്. കോലി ഈ വര്‍ഷം ടെസ്റ്റില്‍ അഞ്ചു സെഞ്ചുറികളും ഏകദിനത്തില്‍ ആറു സെഞ്ചുറികളും നേടിയിട്ടുണ്ട്.
advertisement
ഒരു സെഞ്ചുറി നേടിയാല്‍ ഓസ്ട്രേലിയക്കെതിരേ ടെസ്റ്റില്‍ എട്ടു സെഞ്ചുറികള്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കറുടെ റെക്കോഡിനൊപ്പമെത്താനും കോഹ്‌ലിക്കാകും. 11 സെഞ്ചുറികളുമായി സച്ചിനാണ് ഈ പട്ടികയില്‍ മുന്നില്‍. മെല്‍ബണ്‍ ടെസ്റ്റില്‍ വിജയിക്കാനായാല്‍ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡിനൊപ്പമെത്താനും കോഹ്‌ലിക്ക് കഴിയും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 10:37 AM IST