കുരുന്നുകള്‍ക്ക് മുന്നില്‍ 'ദൈവം' സാന്റയായി അവതരിച്ചു
Last Updated:
മുംബൈ: ലോകം ഇന്നലെ ക്രിസ്മസ് ആഘോഷിച്ചപ്പോള്‍ 'ക്രിക്കറ്റ് ദൈവം' സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആഘോഷം മുംബൈയിലെ ചൈല്‍ഡ് കെയര്‍ സെന്ററിലായിരുന്നു. 'ആഷ്‌റായ്' ചൈല്‍ഡ് കെയര്‍ സെന്ററിലെ കുരുന്നുകള്‍ക്ക് മുന്നില്‍ സാന്റയുടെ വേഷത്തിലെത്തിയായിരുന്നു സച്ചിന്റെ ആഘോഷം.
സാന്റയുടെ വേഷത്തിലെത്തിയ തങ്ങളുടെ ആരാധനാപാത്രത്തെ കണ്ട കുട്ടികളും ഇത്തവണത്തെ തക്രിസ്മസ് മതിമറന്ന് ആഘോഷിക്കുകയായിരുന്നു. കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ചും സച്ചിന്‍ സമയം ചിലവഴിച്ചു.
Also Read: പരമ്പരയില്‍ ഇന്ത്യന്‍ 'റെക്കോര്‍ഡ്' കുറിച്ച് മായങ്ക്; ഇന്ത്യ നിലയുറപ്പിച്ചു
സാന്റയുടെ വേഷത്തിലെത്തിയ താരത്തെ കുട്ടികള്‍ ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും മുഖംമൂടി മാറ്റിയതോടെ കുട്ടികള്‍ ആര്‍പ്പുവിളിക്കുകയായിരുന്നു. കുരുന്നുകള്‍ക്കായി ബാഡ്മിന്റണ്‍ റാക്കറ്റ്, ബാറ്റ്, ഫുട്‌ബോള്‍ തുടങ്ങിയ സമ്മാനങ്ങളും നല്‍കിയാണ് താരം മടങ്ങിയത്. ആഘോഷത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ സച്ചിന്‍ പങ്കുവെച്ചിട്ടുണ്ട്.
advertisement
Ho..Ho..Ho... 🎅
Merry Christmas to all of you!🎄
Just amazing to be with these young ones at Ashray Child Care Centre.
The joy on their innocent faces was just priceless! #BecomingSanta #MerryChristmas pic.twitter.com/9hUHKHcYJd
— Sachin Tendulkar (@sachin_rt) December 25, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 10:06 AM IST