'കൊള്ളാലോ കളി'; സ്വന്തം ബൗളിങ്ങിനു കമന്ററി പറഞ്ഞ് കുല്‍ദീപ്; വീഡിയോ കാണാം
Last Updated:
ഇന്നലത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ കുല്‍ദീപ് പുതിയൊരു മേഖലയിലും കൈവെച്ചിരുന്നു. സാധാരണ രീതിയില്‍ താരങ്ങള്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചാല്‍ അരങ്ങേറാറുള്ള കമന്ററിയിലാണ് കുല്‍ദീപ് ഒരുകൈ നോക്കിയിരിക്കുന്നത്. അതും സ്വന്തം ബൗളിങ്ങിന്.
തന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ വീഡിയോ ലാപ്പടോപ്പില്‍ കണ്ടുകൊണ്ടായിരുന്നു താരം കമന്ററി പറഞ്ഞത്. ഹോട്ടല്‍മുറിയില്‍ ബെഡിലിരുന്നുകൊണ്ടുള്ള കുല്‍ദീപിന്റെ കമന്ററി ബിസിസിഐയാണ് പുറത്ത് വിട്ടത്. വീഡിയോയ്ക്കd കമന്റുമായെത്തിയവര്‍ താരം ഭാവിയിലേക്കുള്ള തയ്യാറെടുപ്പിലാണെന്നാണ് പ്രതികരിച്ചത്.
advertisement
Ever thought @imkuldeep18 would commentate on his own 5-wicket haul? 🤔🤔
Well, we asked Kuldeep to give it a shot for you guys- by @28anand
Full video here - https://t.co/XXxTMKH2kY #INDvWI pic.twitter.com/DtTmvz0Uhn
— BCCI (@BCCI) October 7, 2018
advertisement
താരത്തിന്റെ ബൗളിങ്ങിനെ അഭിനന്ദിക്കുന്ന ആരാധകര്‍ വീഡിയോയിലെ പുതിയ വേഷത്തെക്കുറിച്ചും നിരവധി കമന്റുകളാണ് ചെയ്തിരിക്കുന്നത്. നേരത്തെ ഏകദിനത്തിലും ടി 20 യിലും താരം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കീറണ്‍ പവല്‍, ഷായി ഹോപ്, ഷിമ്രോണ്‍, ആമ്പ്രിസ്, ചേസ് എന്നിവരുടെ വിക്കറ്റുകളായിരുന്നു കുല്‍ദീപ് ഇന്നലെ നേടിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ കീമോ പോളിന്റെ വിക്കറ്റും കുല്‍ദീപ് വീഴ്ത്തിയിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 4:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കൊള്ളാലോ കളി'; സ്വന്തം ബൗളിങ്ങിനു കമന്ററി പറഞ്ഞ് കുല്‍ദീപ്; വീഡിയോ കാണാം