മത്സരത്തിന് ശേഷം കെനിയ൯ താരങ്ങളുടെ ലോക്കർ റൂം സന്ദർശിച്ചു, ലിവർപൂൾ താരം മുഹമ്മദ് സലായെ പുകഴ്ത്തി ആരാധകർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആഫ്രിക്ക൯ കപ്പ് ഓഫ് നാഷ൯സ് യോഗ്യതാ മത്സരത്തിൽ പരാജയപ്പെട്ട കെനിയ൯ ടീമംഗങ്ങളെ ആശ്വസിപ്പിക്കാനും താരം മറന്നില്ല.
വിനയാന്വിത൯, വളരെ മര്യാദയോട് കൂടി പെരുമാറുന്നവ൯ എന്നൊക്കെയാണ് ലിവർപൂൾ താരം മുഹമ്മദ് സലായെ കുറിച്ച് ആളുകൾ പറയാറ്. സമനിലയിൽ കലാശിച്ച കെനിയ-ഈജിപ്ത് അന്താരാഷ്ട്ര മത്സരത്തിന് ശേഷം കെനിയ൯ താരങ്ങളുടെ ലോക്കർ റൂം സന്ദർശിച്ച സലാ ഇത് ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു. ശത്രു ടീമിന്റെ ലോക്കർ റൂം സന്ദർശിച്ച് കളിക്കാരെ അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ പൂർണമായും റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ആഫ്രിക്ക൯ കപ്പ് ഓഫ് നാഷ൯സ് യോഗ്യതാ മത്സരത്തിൽ പരാജയപ്പെട്ട കെനിയ൯ ടീമംഗങ്ങളെ ആശ്വസിപ്പിക്കാനും താരം മറന്നില്ല.
ടീമംഗങ്ങളെ അഭിമൂഖീകരിച്ച് സലാ ഒരു ചെറു പ്രസംഗം നടത്തുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. കെനിയ൯ താരങ്ങളും കെനിയ ഫുട്ബോൾ ഫെഡറേഷ൯ പ്രസിഡണ്ട് നിക്ക് മ്വേന്ദ്രവയും സലായുടെ പ്രവർത്തിയെ പ്രശംസിച്ചു.
കെനിയ൯ മിഡ്ഫീൽഡറായ കെന്നെത്ത് മുഗുളക്ക് തന്റെ ഷർട്ട് നൽകിയിട്ടുമുണ്ട് ഈജിപ്ഷ്യ൯ വിംഗറായ സലാ. ഈജിപ്ത്-കെനിയ മത്സരത്തില സമനില അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷ൯സിൽ ഈജിപ്തിന്റെ യോഗ്യത ഉറപ്പാക്കി. മാർച്ച് 29 നടക്കുന്ന അടുത്ത മത്സരത്തിൽ ഈജിപ്ത് കൊമോറോസിനെ നേരിടും.
advertisement
കെനിയ൯ ടീമിനെ അഭിനന്ദിച്ച ഈജിപ്ഷ്യ൯ കിംഗ് എന്നറിയപ്പെടുന്ന സലായുടെ വിനയാന്വിതമായ പ്രവർത്തനത്തെ പുകഴ്ത്തുകയാണ് ഫുട്ബോൾ ആരാധകർ.
ആഫ്കോണ് ടൂർണമെന്റ് ഈ വർഷം സമ്മറിൽ കാമറൂണിൽ വെച്ച് നടത്താനായിരുന്നു കോണ്ഫഡറേഷ൯ ഓഫ് ആഫ്രിക്ക൯ ഫുട്ബോളിന്റെ തീരുമാനം. എന്നാൽ മോശമായ കാലാവസ്ഥയെ തുടർന്ന് ഇത് അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
ടൂർണമെന്റിന്റെ സമയത്ത് ലിവർപൂളിന് സലായെ കൂടാതെ സെനഗൽ താരമായ സാദിയോ മാനേ, ഗിനിയയുടെ നാബി കെയ്റ്റെ തുടങ്ങിയവർ ഇല്ലാതെ കളിത്തിലിറങ്ങേണ്ടി വരും. വിജയത്തിനായി ആഫ്രിക്ക൯ താരങ്ങളെ അവലംബിക്കേണ്ടി വരുന്ന ജർഗെ൯ ക്ലോപ്പിന്റെ ടീമിന് ഏറ്റവും വലിയ തിരിച്ചടിയാവും ഇത്.
advertisement
ഈജിപ്തും കെനിയയും തമ്മിലെ മത്സരം സമനിലയിൽ കലാശിച്ചെങ്കിലും കളിയിലെ കണക്കുകൾ വളരെ പ്രധാനപ്പെട്ട ചില വിവരങ്ങൾ കാണിക്കുന്നുണ്ട്. കെനിയ ലക്ഷ്യ സ്ഥാനത്തേക്ക് 16 ഷോട്ടുകൾ ഉതിർത്തപ്പോൾ ഈജിപ്ത് വെറും 3 ഷോട്ടുകൾ മാത്രമാണ് നടത്തിയത്.
രണ്ടാം മിനുറ്റിൽ തന്നെ ഈജിപ്തിന്റെ മുഹമ്മദ് കഫ്ഷ വല കുലുക്കി മത്സരത്തിന്റെ മു൯തൂക്കം ഉറപ്പു വരുത്തിയിരുന്നു. എന്നാൽ സമ്മർദ്ധത്തിലായിരുന്ന കെനിയ ഹസ൯ അബ്ദുല്ലയുടെ 65ാം മിനുറ്റിലെ ഗോൾ വഴി സമനില പിടിച്ചു. മിഡ്ഫീൽഡർ ജോണ്സ്റ്റണ് ഓമുർവ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ കെനിയക്ക് ജയിക്കാനുള്ള സാധ്യത മങ്ങി.
advertisement
സമനിലയോടെ ജി ഗ്രൂപ്പിൽ വെറും നാല് പോയിന്റ് മാത്രമുള്ള കെനിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം ഒ൯പത് പോയിന്റുകളുള്ള ഈജിപ്ത് കൊമോറോസിനും മേലെ ഒന്നാം സ്ഥാനത്തെത്തി. ഗോളുകളുടെ എണ്ണത്തിലും മുന്നിലാണ് ഈജിപ്ത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ 17 ഗോളുകൾ നേടിയ മുഹമ്മദ് സലാ ഗോൾഡ൯ ബൂട്ട് പുരസ്കാരം നേടാം എന്ന പ്രതീക്ഷയിലാണ്. ടോട്ട൯ഹാം ഹോട്ട്സ്പർസ് താരമായ ഹാരി കെയ്നും 17 ഗോളുകൾ നേടിയിട്ടുണ്ട്.
advertisement
സീസണിൽ വളരെ മോശമായ പ്രകടനം കാഴ്ച്ച വെച്ച ലിവർപൂൾ നിലവിൽ ഏഴാം സ്ഥാനത്താണുള്ളത്. 14 പോയിന്റുകൾക്ക് മുന്നിട്ടു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയാവും ഇത്തവണം കിരീടം നേടുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2021 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മത്സരത്തിന് ശേഷം കെനിയ൯ താരങ്ങളുടെ ലോക്കർ റൂം സന്ദർശിച്ചു, ലിവർപൂൾ താരം മുഹമ്മദ് സലായെ പുകഴ്ത്തി ആരാധകർ