India football team friendlies | നീണ്ട ഒന്നര വർഷത്തിനു ശേഷം ഇന്ത്യ ഇന്ന് കളിക്കളത്തിൽ, മഷൂറിന്റെ അരങ്ങേറ്റത്തിന് സാധ്യത
- Published by:user_57
- news18-malayalam
Last Updated:
ദുബായിയിൽ വച്ച് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഒമാനെയാണ് ഇന്ത്യ ഇന്ന് നേരിടുക
നീണ്ട ഒന്നര വർഷക്കാലത്തിനു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളത്തിൽ ഇറങ്ങും. ദുബായിയിൽ വച്ച് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഒമാനെയാണ് ഇന്ത്യ ഇന്ന് നേരിടുക. ഒരുപാട് യുവതാരങ്ങളുടെ അരങ്ങേറ്റത്തിനായി ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.15ന് ദുബായിലെ മഖ്തും ബിൻ റാഷിദ് അൽ മഖ്തും സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ നിശ്ചലമായപ്പോൾ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മത്സരങ്ങളും നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ വർഷം നടക്കേണ്ട ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾ ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ നടക്കും. അതിനു മുന്നോടിയായിട്ടാണ് ഒമാൻ, യു എ ഇ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. ഇന്നത്തെ മത്സരത്തിന് ശേഷം 29നാണ് യു.എ.ഇ.യുമായുള്ള മത്സരം.
നിലവിൽ ഫിഫ റാങ്കിങ്ങിൽ 104-ാം സ്ഥാനത്താണ് ഇന്ത്യ. ഒമാൻ റാങ്കിങ്ങിൽ 81-ാം സ്ഥാനത്തും യു എ ഇ 74-ാം സ്ഥാനത്തുമാണ് ഇപ്പോൾ. കരുത്തരായ ഒമാനെതിരെ യുവനിരയുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്റ്റാർട്ടിംഗ് ഇലവന്റെ കാര്യം തീരുമാനമായി എന്ന് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് അറിയിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ അഭാവത്തിൽ സന്ദേശ് ജിങ്കൻ ആയിരിക്കും ഇന്ത്യയെ നയിക്കുക.
advertisement
മുൻകാല പ്രകടനങ്ങളുടെ പേരിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ആർക്കും സ്ഥാനം നൽകില്ലെന്ന് ഇഗോർ സ്റ്റിമാച്ച് മത്സരത്തിന് മുന്നേ അറിയിച്ചിട്ടുണ്ട്. എല്ലാവരും കഠിനാധ്വാനം ചെയ്യണം. തങ്ങൾ അത് നിരീക്ഷിക്കുന്നുണ്ടെന്നും പരിശീലകൻ വ്യക്തമാക്കി. അതേസമയം മലയാളി താരമായ മഷൂർ ഇന്ന് അരങ്ങേറുമോ എന്നാണ് മലയാളികൾ ഉറ്റു നോക്കുന്നത്. ISLൽ നോർത്ത് ഈസ്റ്റിനായി നടത്തിയ പ്രകടനങ്ങളാണ് മഷൂറിന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്. മറ്റൊരു മലയാളി താരം ആഷിക്ക് കുരുണിയനും ഇന്ത്യൻ ടീമിലുണ്ട്.
അവസാനമായി 2019 നവംബറിൽ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്നും ഒമാൻ തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. നന്നായി പൊരുതി നിൽക്കാൻ ഇന്ത്യക്ക് അന്ന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അന്ന് ആതിഥേയരായ ഒമാൻ ജയിച്ചത്.
advertisement
News summary: India will take on Oman in a friendly football match after long break of Covid lock down. India will be playing two friendlies — against Oman and UAE — before they play their 2022 FIFA World Cup and the 2023 AFC Asian Cup second round qualifiers in June. The friendly against UAE will take place on 29 March
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 25, 2021 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India football team friendlies | നീണ്ട ഒന്നര വർഷത്തിനു ശേഷം ഇന്ത്യ ഇന്ന് കളിക്കളത്തിൽ, മഷൂറിന്റെ അരങ്ങേറ്റത്തിന് സാധ്യത








