'പിന്നല്ല'; ആരാധകന്റെ ഉപദേശത്തിന് കിടിലന്‍ മറുപടിയുമായി മഞ്ഞപ്പടയുടെ 'പോപ്പേട്ടന്‍'

Last Updated:
കൊച്ചി: ഐഎസ്എല്ലില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞ് ടീമുകള്‍ വിശ്രമത്തിലാണ്. അടുത്ത റൗണ്ടിനായി താരങ്ങളും ആരാധകരും കാത്തിരിക്കുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ അരങ്ങേറുന്നത് രസകരമായ സംഭവങ്ങളാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സീസണിലെ ആദ്യ മത്സരത്തിലെ ഹീറോയായ മറ്റേജ് പോപ്ലാറ്റ്‌നിക്കിനെ 'പോപ്പേട്ടന്‍' എന്ന പേരുചൊല്ലിയാണ് വിളിക്കുന്നത്.
കൊപ്പലാശാനും വല്ല്യേട്ടനും ഹ്യൂമേട്ടനും പിന്നാലെയാണ് മഞ്ഞപ്പടയ്ക്ക് പോപ്പേട്ടനെ ലഭിക്കുന്നത്. സ്ലൊവേനിയന്‍ താരത്തെ പോപ്പേട്ടനെന്ന് പേരിട്ട് വിളിക്കാന്‍ തുടങ്ങിയപ്പോഴേക്ക് തന്നെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാന്‍ തുടങ്ങിയിരിക്കുകയാണ് താരം.
ഐഎസ്എല്ലിനായി ഇന്ത്യയിലെത്തിയ താരം സ്ലൊവേനിയ എന്നും മനസിലുണ്ടാകും എന്ന കുറിപ്പോടെ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഇതിനടിയില്‍ കമന്റുമായെത്തിയ ആരാധകന്‍ താരത്തെ ഉപദേശിക്കാനാണ് അവസരം വിനിയോഗിച്ചത്. 'മറ്റേജ് നിങ്ങളുടെ ഫസ്റ്റ് ടച്ച് ഇംപ്രൂവ് ചെയ്യണം' എന്നായിരുന്നു ആരാധകന്റെ കമന്റ്.
advertisement
ഉപദേശത്തിന് മറുപടിയുമായെത്തിയ താരം 'ഓകെ കോച്ച്' എന്നാണ് പറഞ്ഞത്. ആരാധകന്റെ കമന്റിനു രസകരമായി മറുപടി പറഞ്ഞ താരത്തിനു നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു മത്സരങ്ങളിലും മിന്നുന്ന പ്രകടനമായിരുന്നു മറ്റേജ് കാഴ്ചവെച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പിന്നല്ല'; ആരാധകന്റെ ഉപദേശത്തിന് കിടിലന്‍ മറുപടിയുമായി മഞ്ഞപ്പടയുടെ 'പോപ്പേട്ടന്‍'
Next Article
advertisement
Kerala State Film Awards: മഞ്ഞുമ്മൽ ബോയ്സിന് 10 അവാർഡുകൾ‌, ബോഗയ്ൻവില്ലയ്ക്ക് 7; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024 സമ്പൂർണ പട്ടിക
മഞ്ഞുമ്മൽ ബോയ്സിന് 10 അവാർഡുകൾ‌, ബോഗയ്ൻവില്ലയ്ക്ക് 7; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024 സമ്പൂർണ പട്ടിക
  • മഞ്ഞുമ്മൽ ബോയ്‌സ് 10 അവാർഡുകളും ബോഗയ്ൻവില്ല ഏഴ് അവാർഡുകളും ഭ്രമയുഗം മൂന്ന് അവാർഡുകളും നേടി.

  • മികച്ച നടൻ മമ്മൂട്ടി (ഭ്രമയുഗം), മികച്ച നടി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) പുരസ്കാരം നേടി.

  • മികച്ച സംവിധായകൻ ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്), മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ).

View All
advertisement