ഇന്റർഫേസ് /വാർത്ത /Sports / Meera Bhai Chanu | മീരാബായി ചാനുവിന് രണ്ടു കോടി രൂപ പാരിതോഷികം: റെയിൽവേയിൽ സ്ഥാനക്കയറ്റവും

Meera Bhai Chanu | മീരാബായി ചാനുവിന് രണ്ടു കോടി രൂപ പാരിതോഷികം: റെയിൽവേയിൽ സ്ഥാനക്കയറ്റവും

മീരാഭായ് ചാനു

മീരാഭായ് ചാനു

റെയില്‍വേ മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് രണ്ട് കോടിയുടെ പാരിതോഷികം മീരാബായി ചാനുവിന് കൈമാറിയത്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ സ്ഥാനക്കയറ്റം നൽകുമെന്നും മന്ത്രി അറിയിച്ചു.

  • Share this:

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്സിൽ ഭാരദ്വേഹനത്തിൽ വെള്ളി മെഡല്‍ ജേതാവ് മീരാബായി ചാനുവിന് രണ്ട് കോടി രൂപ പാരിതോഷികം സമ്മാനിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ സ്ഥാനക്കയറ്റം നൽകുമെന്നും മന്ത്രി അറിയിച്ചു. റെയില്‍വേ മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് രണ്ട് കോടിയുടെ പാരിതോഷികം മീരാബായി ചാനുവിന് കൈമാറിയത്.

കഴിവും കഠിനാധ്വാനവും കാരണം ലോകത്തെ കോടിക്കണക്കിന് ആളുകള്‍ക്കാണ് മീരാബായി ചാനു പ്രചോദനമാവുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യക്കായി ജയങ്ങള്‍ തുടരൂ എന്നും മന്ത്രി ട്വിറ്ററിൽ കുറിച്ച ആശംസാ സന്ദേശത്തിൽ പറഞ്ഞു. 49 കിലോ വിഭാഗത്തിലാണ് ടോക്യോയില്‍ മീര വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 2000 ഒളിംപിക്‌സില്‍ കര്‍ണം മല്ലേശ്വരി വെങ്കലത്തില്‍ മുത്തമിട്ടതിന് ശേഷം ഭാരദ്വോഹനത്തില്‍ ആദ്യമായാണ് ഒരു താരം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്.

മീരാഭായ് ചാനുവിന്‍റെ വെള്ളി സ്വർണമാകുമോ? സ്വർണം നേടിയ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടി രണ്ടു ദിവസത്തിന് ശേഷം ടോക്യോ ഒളിമ്പിക്സിൽ ചൈനയുടെ സിഹുയി ഹൂ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയമായി. ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടിയ സിഹുയി ഹൂ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിയിക്കപ്പെട്ടാൽ ഈയിനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരാഭായി ചാനുവിന് അത് സ്വർണമായി ഉയർത്താനാകും.

മൊത്തം 210 കിലോ ഉയർത്തിയാണ് സിഹുയി ഹൂ സ്വർണം നേടിയത്. ഇന്ത്യൻ താരം നേടിയതാകട്ടെ 202 കിലോയാണ്. സംശയാസ്പദമായ സാഹചര്യമുള്ളതിനാലാണ് ഹൂവിനോട് ഒളിംപിക്സ് സംഘാടകർ ഡോപ്പിങ് ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഒളിംപിക്സിന് മുമ്പ് കായികതാരങ്ങൾ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. ഈ പരിശോധനയിലെ ഫലം പ്രതികൂലമായതിനാലാകാം വീണ്ടും പരിശോധനയെന്നും സൂചനയുണ്ട്.

Also see- Olympic medal | മീരാഭായ് ചാനു ഇന്ത്യയ്ക്കായി ചരിത്ര നേട്ടം സ്വന്തമാക്കിയ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ

സിഹുയി ഒളിംപിക്സ് റെക്കോർഡോടെ സ്വർണവും മീരാഭായ് വെള്ളിയും നേടിയപ്പോൾ ഇന്തോനേഷ്യയുടെ വിൻ‌ഡി കാന്റിക വെങ്കലം നേടി. ആകെ 194 കിലോ ഉയർത്തിയാണ് വിൻഡി കാന്‍റികയുടെ വെങ്കല മെഡൽ നേട്ടം.

First published:

Tags: Meerabhai chanu, Mira bhai Chanu, Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule