ഇന്റർഫേസ് /വാർത്ത /Sports / 'ഇളവ് അനുവദിക്കരുത്'; സ്മിത്തിന്റെയും വാര്‍ണറിന്റെയും വിലക്ക് ചുരുക്കുന്നതിനെതിരെ ജോണ്‍സണ്‍

'ഇളവ് അനുവദിക്കരുത്'; സ്മിത്തിന്റെയും വാര്‍ണറിന്റെയും വിലക്ക് ചുരുക്കുന്നതിനെതിരെ ജോണ്‍സണ്‍

 • Share this:

  മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറിന്റെയും വിലക്ക് വെട്ടിചുരുക്കാനുള്ള നീക്കത്തിനെതിരെ ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. താരങ്ങുടെ വിലക്ക് കുറയ്ക്കുന്നത് ശരിയായ നടപടിയല്ലെന്ന് താരം പറഞ്ഞു. വിലക്കിനു പിന്നാലെ  ഓസീസ് ടീം തുടര്‍ തോല്‍വികളുമായി ഉഴലുമ്പോഴാണ് വിലക്ക് വെട്ടി കുറക്കാനുള്ള നീക്കവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്ത് വന്നത്. ഇതോടെയാണ് ജോണ്‍സണും വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത്.

  ഇന്ത്യക്കെതിരായ മത്സരത്തിനു മുമ്പ് താരങ്ങളുടെ വിലക്ക് പിന്‍വലിച്ചേക്കുമെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. സ്മിത്തിനെയും വാര്‍ണറെയും ഒരുവര്‍ഷത്തേക്കും സ്പിന്നര്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കുമായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നത്. മൂന്ന പേരെയാണ് വിലക്കിയിരുന്നതെന്നും സ്മത്തിന്റെയും വാര്‍ണറിന്റെയും വിലക്ക് വെട്ടിക്കുറക്കുന്നതിന് ആനുപാതികമായി ബാന്‍ക്രോഫ്റ്റിന്റെയും വിലക്ക് നീക്കുമോയെന്നും ജോണ്‍സണ്‍ ചോദിച്ചു.

  ട്വിറ്ററിലൂടെയായിരുന്നു വാര്‍ണറിന്റെ ചോദ്യങ്ങള്‍. മൂവരും തെറ്റ് സമ്മതിക്കുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തവരാണെന്നും അതിനാല്‍ വിലക്ക് നിലനില്‍ക്കണമെന്നും ജോണ്‍സണ്‍ പറഞ്ഞു. നിലവിലെ വിലക്ക് അനുലരിച്ച് മാര്‍ച്ച 29 വരെ സ്മിത്തും വാര്‍ണറും കളത്തിന് പുറത്ത് നില്‍ക്കേണ്ടതുണ്ട്.

  First published:

  Tags: Australian cricketer, Cricket, Cricket australia, Cricket news, Sports, Sports news