'കരയിപ്പിച്ചു കളഞ്ഞല്ലോ സിറാജേ...'; സിഡ്‌നിയില്‍ ദേശീയഗാനത്തിനിടെ വിതുമ്പി ഇന്ത്യൻ യുവതാരം

Last Updated:

മൂന്നാം ടെസ്റ്റിൽ ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചതും സിറാജ് ആണ്.

സിഡ്‌നി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനത്തിനിടെ കരഞ്ഞ് യുവ പേസർ മുഹമ്മദ് സിറാജ്. കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് സിറാജിന്റേത്. മെൽബണിലായിരുന്നു അരങ്ങേറ്റം. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ ഗാനത്തിനിടെയാണ് സിറാജ് കണ്ണീരൊഴുക്കിയത്. യുവതാരം കണ്ണീർ തുടയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മൂന്നാം ടെസ്റ്റിൽ ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചതും സിറാജ് ആണ്. അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരുക്കേറ്റതിനെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ സിറാജിന് അവസരം ലഭിച്ചത്. ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി താരം അരങ്ങേറ്റം ഗംഭീരമാക്കി. കഴിഞ്ഞ നവംബറിൽ സിറാജ് ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. എന്നാൽ നാട്ടിലേക്കു മടങ്ങാതെ ടീമിനൊപ്പം തുടരാനാണ് താരം തീരുമാനിച്ചത്.
advertisement
advertisement
സിറാജിന്റെ ദേശസ്നേഹത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വസീം ജാഫർ രംഗത്തെത്തി. നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരാധകർ ആരും ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി കളിക്കുകയാണ് എന്നതിലും വലിയ പ്രചോദനം വേറൊന്നില്ല. ഒരു ഇതിഹാസം പറഞ്ഞതു പോലെ ‘നിങ്ങൾ ജനങ്ങൾക്കു വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ്''- വസീം ജാഫർ ട്വീറ്റ് ചെയതു.
advertisement
ഇന്ത്യന്‍ ജഴ്‌സിയണിയുമ്പോള്‍ സിറാജ് കണ്ണീര്‍ പൊഴിക്കുന്നത് ഇതാദ്യമല്ല. ന്യൂസിലന്‍ഡിനെതിരെ 2017ല്‍ രാജ്‌കോട്ടില്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ചപ്പോഴും സിറാജ് വിതുമ്പുന്നത് ആരാധകര്‍ കണ്ടതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കരയിപ്പിച്ചു കളഞ്ഞല്ലോ സിറാജേ...'; സിഡ്‌നിയില്‍ ദേശീയഗാനത്തിനിടെ വിതുമ്പി ഇന്ത്യൻ യുവതാരം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement