വെറുമൊരു മത്സരമല്ല; തിരുവനന്തപുരം ഏകദിനം ശ്രദ്ധ നേടുന്നത് ഈ കാരണങ്ങള്‍കൊണ്ട്

Last Updated:
തിരുവനന്തപുരം: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ആധികാരിക ജയം നേടിയപ്പോള്‍ തിരുവനന്തപുരം ഏകദിനത്തിന്റെ പ്രസക്തിയുണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നത്. കാരണം നാലമാത്തെ മത്സരം കഴിയുമ്പോഴേക്ക് പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ടാകുമെന്നും അവസാന മത്സരം വെറും ചടങ്ങുകള്‍ മാത്രമാകുമെന്നും കരുതി.
ആദ്യ മത്സരത്തിലെ ഇന്ത്യന്‍ ജയം ഈ ചിന്തയെ ശരിവയ്ക്കുന്നതായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്ത്രമായി തിരിച്ച വന്ന വിന്‍ഡീസ് മത്സരത്തില്‍ സമനില സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തതോടെ പരമ്പരയ്ക്ക് ചൂട് പിടിക്കുകയായിരുന്നു. നാലാം മത്സരത്തില്‍ വന്‍ ജയം സ്വന്തമാക്കി ഇന്ത്യ തിരിച്ച് വരികയും ചെയ്തതോടെ തിരുവനന്തപുരം ഏകദിനം നിര്‍ണ്ണായകമായി.
പരമ്പരയില്‍ കപ്പ് ഉയര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് ജയിച്ചേ തീരു. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ പരമ്പര സമനിലയില്‍ അവസാനിക്കും. ടെസ്റ്റ് പരമ്പര നഷ്ടമായ വിന്‍ഡീസ് ഏകദിന പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനുള്ള അവസരം കൈവിടില്ലെന്ന് ഉറപ്പാണ്. തങ്ങളുടേതായ ദിവസത്തില്‍ ലോകത്തിലെ ഏത് ടീമിനെയും തകര്‍ക്കാന്‍ കഴിയുന്ന സംഘമാണ് വിന്‍ഡീസ്. തിരുവനന്തപുരത്ത് അവര്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് ഉറപ്പാണ്.
advertisement
മറുഭാഗത്ത് കോഹ്‌ലിക്ക് സംഘത്തിനും പരമ്പര സമനിലയില്‍ അവസാനിക്കുകയെന്നാല്‍ പരാജയത്തിന് തുല്ല്യമാണ്. ലോക ക്രിക്കറ്റില്‍ നിലവില്‍ ദുര്‍ബലരായ വിന്‍ഡീസ്‌നെ 3-1 ന് തകര്‍ക്കുക തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം.
തിരുവനന്തപുരത്ത് അവസാനമായി ഏകദിന മത്സരം നടന്നത് മൂന്ന് പതിറ്റാണ്ട് മുന്നേയാണ്. അന്ന് ഇന്ത്യയെ നയിച്ചത് ഇന്നത്തെ പരിശീലകന്‍ രവി ശാസ്ത്രി, മറുഭാഗത്ത് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസും. 1988ല്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. അന്ന് ശാസ്ത്രിയും സംഘവും റിച്ചാര്‍ഡ്സിന്റെ കരീബിയന്‍ പടയോട് അടിയറവ് പറഞ്ഞു.
advertisement
മൂപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് വീണ്ടും കളി നടക്കുമ്പോള്‍ എതിര്‍ഭാഗത്ത് വിന്‍ഡീസാണെന്നതും ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ശാസ്ത്രിയാണെന്നതും യാദൃശ്ചികമാണ്. ശാസ്ത്രിക്ക് മധുര പ്രതികാരത്തിനുള്ള അവസരം കൂടിയാണ് നാളത്തേതെന്ന് ചുരുക്കം. ഓസീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് നാളെ പരാജയപ്പെട്ടാല്‍ അത് വരുന്ന മത്സരങ്ങളെയും ബാധിക്കുമെന്ന കാര്യത്തിലും സംശയമില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
വെറുമൊരു മത്സരമല്ല; തിരുവനന്തപുരം ഏകദിനം ശ്രദ്ധ നേടുന്നത് ഈ കാരണങ്ങള്‍കൊണ്ട്
Next Article
advertisement
വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി
വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി
  • വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിച്ച് അർഹരായവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും

  • ഹെൽപ് ഡെസ്കിൽ രണ്ട് ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയോഗിച്ച് ആവശ്യമായ സഹായം നൽകും

  • 2025ലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്കായി ബോധവൽക്കരണ ക്യാമ്പുകളും പ്രത്യേക സഹായവും നൽകും

View All
advertisement