advertisement

NewZealand Vs Bangladesh | തമീമിനെ പുറത്താക്കാൻ നീഷമിന്‍റെ ഫുട്ബോൾ വിദ്യ!

Last Updated:

കാലിനടുത്ത് എത്തിയ പന്തിനെ തൻ്റെ ഇടംകാലു കൊണ്ട് ബെയിൽ ഇളക്കുകയായിരുന്നു. 108 പന്തിൽ നിന്ന് 78 റൺസ് നേടി നിക്കുകയായിരുന്ന താരം ഇതോടെ പുറത്തായി.

ക്രിക്കറ്റ് മത്സരങ്ങൾ പലപ്പോഴും ആരാധകർക്ക് ഓർത്തിരിക്കാൻ രസകരമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ന്യൂസിലൻഡ് ബംഗ്ലാദേശ് മത്സരത്തിനിടയിലും അരങ്ങേറി. സംഭവം ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇക്‌ബാലിനെ പുറത്താക്കാന്‍ ഫുട്ബോള്‍ സ്‌കില്‍ പുറത്തെടുത്ത് ന്യൂസിലൻഡ് താരം ജിമ്മി നീഷമാണ് താരമായിരിക്കുന്നത്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം ഏകദിനത്തില്‍ കാലുകൊണ്ട് പന്ത് സ്റ്റംപിലേക്ക് തട്ടിയിട്ട് ബെയ്‌ല്‍ തെറിപ്പിക്കുകയായിരുന്നു നീഷം.
നീഷമിൻ്റെ പന്തിൽ സിംഗിളിനു ശ്രമിച്ച തമീമിനെ ബൗളറുടെ എൻഡിൽ എത്തുന്നതിനു മുൻപേ നീഷം റൺ ഔട്ട് ആക്കുകയായിരുന്നു. ബോൾ ചെയ്തതിന് ശേഷം പന്ത് സ്വീകരിക്കാൻ വേണ്ടി വിക്കറ്റിന് അടുത്തേക്ക് ഓടിയെത്തിയ നീഷമിന് പന്ത് കയ്യിൽ എടുത്ത് ഔട്ട് ആക്കാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല. താരത്തിൻ്റെ മനസ്സാന്നിധ്യം കൊണ്ട് വിരിഞ്ഞ ഒരു നിമിഷം ആയിരുന്നു അത്. കാലിനടുത്ത് എത്തിയ പന്തിനെ തൻ്റെ ഇടംകാലു കൊണ്ട് ബെയിൽ ഇളക്കുകയായിരുന്നു. 108 പന്തിൽ നിന്ന് 78 റൺസ് നേടി നിക്കുകയായിരുന്ന താരം ഇതോടെ പുറത്തായി.
advertisement
advertisement
നേരത്തെ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 271 റണ്‍സെടുത്തു. തമീമിന് പുറമെ 57 പന്തില്‍ പുറത്താകാതെ 73 റണ്‍സെടുത്ത മുഹമ്മദ് മിഥുനും തിളങ്ങി. മുഷ്‌ഫീഖുര്‍ റഹീം(34), സൗമ്യ സര്‍ക്കാര്‍(32), മഹമ്മദുള്ള(16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങൾ കിവികള്‍ക്കായി സാന്‍റ്‌നര്‍ രണ്ടും ജാമീസണും ഹെന്‍‌റിയും ബോള്‍ട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി.
ന്യൂസിലൻഡ് മത്സരം അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ക്യാപ്റ്റൻ ടോം ലതമിൻ്റെ സെഞ്ചുറിയാണ് കിവീസ് ജയം എളുപ്പമാക്കിയത്.
advertisement
അന്തരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും തേർഡ് അമ്പയറിങ്ങുമായി ബന്ധപ്പെട്ട് വിവാദം. ന്യൂസിലൻഡും ബംഗ്ലാദേശും തമ്മിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിലാണ് സംഭവം. മൽസരത്തിൽ ന്യൂസിലൻഡ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു.
രണ്ടാം ഏകദിനത്തിനിടെ കിവീസ് പേസര്‍ ജൈല്‍ ജാമിസണ്‍ എറിഞ്ഞ ഓവറിൽ റിട്ടേൺ ക്യാച്ചായി വന്ന പന്ത് അദ്ദേഹം കയ്യിലൊതുക്കി. എന്നാൽ അത് മൂന്നാം അമ്പയര്‍ വിക്കറ്റല്ലെന്ന് വിധിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.‌ ക്യാച്ചെടുത്തെങ്കിലും ജാമിസണ് പന്തില്‍ നിയന്ത്രണമില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാം അമ്പയർ അത് നോട്ടൗട്ട് വിധിച്ചത്.
advertisement
Summary- Kiwi allrounder Neesham's soccer trick sents Tamim back to pavillion
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
NewZealand Vs Bangladesh | തമീമിനെ പുറത്താക്കാൻ നീഷമിന്‍റെ ഫുട്ബോൾ വിദ്യ!
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement