New Zealand Vs Bangladesh | ന്യൂസിലൻഡ് - ബംഗ്ലാദേശ്: പരമ്പര ന്യൂസിലൻഡിന്, അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും അമ്പയറിങ്ങ് വിവാദം

Last Updated:

അടുത്തിടെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് നാലാം T20 മൽസരത്തിലെ മൂന്നാം അമ്പയറുടെ രണ്ട് തീരുമാനങ്ങൾ ഇത്തരത്തിൽ വിവാദമായിരിന്നു

അന്തരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും തേർഡ് അമ്പയറിങ്ങുമായി ബന്ധപ്പെട്ട് വിവാദം. ന്യൂസിലൻഡും ബംഗ്ലാദേശും തമ്മിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിലാണ് സംഭവം. മൽസരത്തിൽ ന്യൂസിലൻഡ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു.
രണ്ടാം ഏകദിനത്തിനിടെ കിവീസ് പേസര്‍ ജൈല്‍ ജാമിസണ്‍ എറിഞ്ഞ ഓവറിൽ റിട്ടേൺ ക്യാച്ചായി വന്ന പന്ത് അദ്ദേഹം കയ്യിലൊതുക്കി. എന്നാൽ അത് മൂന്നാം അമ്പയര്‍ വിക്കറ്റല്ലെന്ന് വിധിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.‌ ക്യാച്ചെടുത്തെങ്കിലും ജാമിസണ് പന്തില്‍ നിയന്ത്രണമില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാം അമ്പയർ അത് നോട്ടൗട്ട് വിധിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയത ബംഗ്ലാദേശിന്റെ തമീം ഇഖ്ബാലിന്റെ റിട്ടേൺ ക്യാച്ചാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. തമീം ഇക്ബാലിന്റെ 50-ാം ഏകദിനമായിരുന്നു ഇത്. കൈല്‍ ജാമിസണ്‍ എറിഞ്ഞ‌ പതിനഞ്ചാം ഓവറിലെ ഒരു പന്ത് തമീം നേരെ അടിച്ചു.‌ സംഭവം നടക്കുമ്പോൾ തമീം 34 റൺസേ നേടിയിരുന്നുള്ളു. അതിവേഗ റിട്ടേണ്‍ ക്യാച്ചായി‌ വന്ന പന്ത് ജാമിസണ്‍ കൈയ്യിലൊതുക്കി‌.
advertisement
ക്യാച്ചെടുത്ത് മുന്നോട്ട് വീണ ജാമിസണ്‍ മികച്ച രീതിയില്‍ പ‌ന്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ഫീല്‍ഡ് അമ്പയറായ ക്രിസ് ബ്രോ, സോഫ്റ്റ് സിഗ്നലില്‍ അത് ഔട്ട് വിളിക്കുകയും തുടര്‍ന്ന് അന്തിമ‌ തീരുമാനത്തിനായി മൂന്നാം അമ്പയറുടെ സഹായം തേടുകയും ചെയ്തു‌. ജാമിസണ് പന്തില്‍ നിയന്തണമുണ്ടായിരുന്നില്ലെന്നും ജാമിസണ്‍ ഗ്രൗണ്ടിലേക്ക് വീണതിന് ശേഷം പന്തിന്റെ ലെതര്‍, പിച്ചില്‍ സ്പര്‍ശിച്ചെന്നും ചൂണ്ടിക്കാട്ടി മൂന്നാം അമ്പയറായിരുന്ന വെയ്ന്‍ കെനൈറ്റ്സ് അത് ഔട്ടല്ലെന്ന്‌ വിധിയെഴുതി.
അടുത്തിടെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് നാലാം T20 മൽസരത്തിലെ മൂന്നാം അമ്പയറുടെ രണ്ട് തീരുമാനങ്ങൾ ഇത്തരത്തിൽ വിവാദമായിരിന്നു. അതുകൂടി മുൻ നിറുത്തിയാകണം മൂന്നാം അമ്പയർ വെയ്ന്‍ കെനൈറ്റ്സ് ഔട്ടല്ലെന്ന് വിധിയെഴുതിയത്. തന്റെ 50-ാം ഏകദിനത്തിൽ തമീം ഇക്ബാൽ 108 പന്തിൽ നിന്നും 78 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി മൊഹമ്മദ്‌ മിഥുൻ 57 പന്തിൽ 73 റൺസ് നേടി.
advertisement
ടോം ലഥാമിന്റെ സെഞ്ച്വറിക്കരുത്താണ് ന്യൂസിലൻഡ് ജയം അനായാസമാക്കിയത്. അദ്ദേഹം പുറത്താകാതെ 108 പന്തിൽ നിന്നും 110 റൺസ് നേടിയിരുന്നു. ന്യൂസിലാൻഡിന് വേണ്ടി ഡിവോൺ കോൺവെ 93 പന്തിൽ 72 റൺസും നേടി. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലൻഡ് കരസ്ഥമാക്കി.
English summary: New Zealand defeated Bangladesh by five wickets to clinch the series. However, the third umpire's 'No Catch' decision stirs up another umpiring controversy after similar issue invited wrath in a match session in India just recently
മലയാളം വാർത്തകൾ/ വാർത്ത/Sports/
New Zealand Vs Bangladesh | ന്യൂസിലൻഡ് - ബംഗ്ലാദേശ്: പരമ്പര ന്യൂസിലൻഡിന്, അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും അമ്പയറിങ്ങ് വിവാദം
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement