ഓസ്ട്രേലിയൻ നാഷണൽ ടീമിന്റെ നായകസ്ഥാനത്തേക്ക് തന്നെ ക്ഷണിക്കുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയാറാണെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ സ്ഥാനം സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 12 മാസത്തെ വിലക്കും നായക സ്ഥാനത്തേക്ക് രണ്ട് വർഷത്തെ വിലക്കുമാണ് താരത്തിന് ശിക്ഷയായി ലഭിച്ചത്. സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് നായക സ്ഥാനം ടിം പെയിന്‍ ഏറ്റെടുത്തിരുന്നു.
എന്നാൽ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് തിരിച്ചെത്താനുള്ള ആഗ്രഹം തുറന്നുപറഞ്ഞ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് രൂക്ഷ മറുപടിയുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓസ്ട്രേലിയന്‍ സീനിയര്‍ ടീം ഇപ്പോള്‍ മികവുറ്റ നായകന്മാരുടെ കൈകളിലാണെന്ന് പറഞ്ഞ കോച്ച് ജസ്റ്റിൻ ലാംഗർ ഇനിയിപ്പോള്‍ സമീപകാലത്തൊന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് ഒഴിവില്ലെന്നും വ്യക്തമാക്കി.
Also Read ഐ സി സി റാങ്കിങ്ങ്: ഭുവിക്ക് മുന്നേറ്റം, കോഹ്ലിക്കും ബുമ്രക്കും തിരിച്ചടി
'ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കുവാന്‍ ടിം പെയിനുണ്ട്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ക്യാപ്റ്റനായിട്ടുണ്ട്.ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പും, വര്‍ഷാവസാനം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയുമാണ് ഓസീസിന് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അല്ലാതെ ഓസീസ് ദേശീയ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലവില്‍ ഒഴിവുകളൊന്നുമില്ല' ലാംഗർ തുറന്നടിച്ചു.
Also Read രോഹിത്തും കോഹ്ലിയും വീണ്ടും 'ഭായി ഭായി'; സഹായകമായത് ഐസൊലേഷൻ ദിനങ്ങൾ
വിലക്കിന് ശേഷം നാഷണൽ ടീമിൽ തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങി വരവ് ആഘോഷിച്ചത്. ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗില്‍ ആഷസ് നിലനിര്‍ത്തുവാന്‍ ടിം പെയിനിന് സാധിച്ചുവെങ്കിലും താരത്തിന് 36 വയസ്സാണെന്നുള്ളതാണ് ഇനി ഭാവി എന്തെന്നുള്ള ചോദ്യത്തിലേക്ക് നയിക്കുന്നത്.
സ്മിത്തിനെ വീണ്ടും ക്യാപ്റ്റൻ ആക്കുന്നതിൽ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ അഭിപ്രായ വ്യത്യാസങ്ങൾ നില നിൽക്കുന്നുണ്ട്. ഇനിയൊരിക്കലും സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻെറ നായകനാവരുതെന്ന് മുൻ ഓസീസ് നായകൻ മൈക്കൽ ക്ലാർക്ക് പറഞ്ഞിട്ടുണ്ട്. ടിം പെയിനിന് ശേഷം മൂന്ന് ഫോർമാറ്റിലും പേസ് ബൗളർ പാറ്റ് കമ്മിൻസിന് നായകസ്ഥാനം നൽകണമെന്നും ക്ലാർക്ക് പറഞ്ഞു. എന്നാൽ സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയൻ നായകൻ ആകണമെന്നും ചെയ്ത തെറ്റിനുള്ള അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ അഭിപ്രായപെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.