advertisement

IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി

Last Updated:

ക്രിക്കറ്റിൽ നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും മികച്ച ഇടമായി പിഎസ്എൽ മാറിയെന്നും വൈകാതെ തന്നെ ആഗോളതലത്തിൽ ഇത് ഒന്നാം സ്ഥാനത്ത് എത്തുമെന്നും നഖ്‌വി

Rapid Read
News18
News18
പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) പതിനൊന്നാം സീസണിലെ റെക്കോർഡ് ഫ്രാഞ്ചൈസി ലേലത്തിന് പിന്നാലെ, പിഎസ്എൽ ലോകത്തിലെ 'നമ്പർ വൺ' ക്രിക്കറ്റ് ലീഗായി മാറാനുള്ള പാതയിലാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി. ലാഹോറിൽ മൊഹ്സിൻ നഖ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിൽ, നിക്ഷേപകരുടെ ശക്തമായ താല്പര്യം ലീഗിന്റെ അതിവേഗ വളർച്ചയുടെ തെളിവാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിൽ നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും മികച്ച ഇടമായി പിഎസ്എൽ മാറിയെന്നും വൈകാതെ തന്നെ ആഗോളതലത്തിൽ ഇത് ഒന്നാം സ്ഥാനത്ത് എത്തുമെന്നും നഖ്‌വി പറഞ്ഞു.
പിഎസ്എൽ ഇപ്പോൾ നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച വിപണിയായി മാറിയിട്ടുണ്ടെന്നും ഇത് ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ വിപുലീകരണത്തോടൊപ്പം തന്നെ ബോർഡിന്റെ സാമ്പത്തിക ഭദ്രതയും വ്യക്തമാക്കുന്ന 2024-25 വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ടുകൾക്ക് പിസിബി അംഗീകാരം നൽകി. ടീമുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയ ഫ്രാഞ്ചൈസി ലേലമായിരുന്നു ഇത്തവണത്തെ പ്രധാന സവിശേഷത. സിയാൽകോട്ട്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ ടീമുകൾ കൂടി ചേരുന്നതോടെ പിഎസ്എല്ലിലെ ടീമുകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയർന്നു.
advertisement
സിയാൽകോട്ട് ഫ്രാഞ്ചൈസിയെ 1.85 ബില്യൺ പാകിസ്ഥാൻ രൂപയ്ക്ക് (ഏകദേശം 61.4 കോടി ഇന്ത്യൻ രൂപ) ഒസെഡ് ഡെവലപ്പേഴ്സ് സ്വന്തമാക്കി 'സിയാൽകോട്ട് സ്റ്റാലിയൻസ്' എന്ന് നാമകരണം ചെയ്തു. ഹൈദരാബാദ് ടീമിനെ 1.75 ബില്യൺ പാകിസ്ഥാൻ രൂപയ്ക്ക് (ഏകദേശം 58.1 കോടി ഇന്ത്യൻ രൂപ) എഫ്കെഎസ് ഗ്രൂപ്പ് വാങ്ങി 'ഹൈദരാബാദ് കിംഗ്സ്മെൻ' എന്ന് പേരിട്ടു.
ഐപിഎല്ലിൽ അവസരം ലഭിക്കാത്ത താരങ്ങളെ സ്വന്തമാക്കാനായി ബോധപൂർവം ഐപിഎല്ലിന്റെ അതേ സമയത്ത് തന്നെ പിഎസ്എൽ നടത്താൻ തീരുമാനിച്ചുവെങ്കിലും ഇത്തവണ അതൊരു പരാജയപ്പെട്ട പോരാട്ടമായി മാറുകയാണ്. ഐപിഎല്ലിലെ ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന കരാറുകൾക്കായി പല താരങ്ങളും പിഎസ്എൽ ഉപേക്ഷിച്ചു പോയിട്ടുണ്ട്. കൂടാതെ പെട്രോളിയം പ്രതിസന്ധി, അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിലെ യുദ്ധസമാനമായ സാഹചര്യം തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങളും ലീഗിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി
Next Article
advertisement
IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി
IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി
  • പിഎസ്എൽ ലോകത്തിലെ ഒന്നാം നമ്പർ ക്രിക്കറ്റ് ലീഗായി മാറുമെന്ന് പിസിബി ചെയർമാൻ നഖ്‌വി പറഞ്ഞു

  • പിഎസ്എൽ റെക്കോർഡ് ഫ്രാഞ്ചൈസി ലേലവും പുതിയ ടീമുകളും ചേർന്നതോടെ ആകെ എട്ടായി ഉയർന്നു

  • ഐപിഎൽ താരങ്ങൾ പിഎസ്എൽ ഉപേക്ഷിച്ചെങ്കിലും നിക്ഷേപകരുടെ താല്പര്യം ലീഗിന്റെ വളർച്ചയിലേക്ക് നയിക്കുന്നു

View All
advertisement