Paris Olympics 2024: റിദം സംങ്‌വാന്‍: പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ

Last Updated:

ഈ വര്‍ഷം ആദ്യം നടന്ന പാരീസ് ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടിയാണ് റിദം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. ഇതോടെ പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ റിദം യോഗ്യത നേടുകയും ചെയ്തു

പാരിസ് ഒളിമ്പിക്‌സ് ഷൂ ട്ടിംഗില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയാണ് പിസ്റ്റള്‍ ഷൂട്ടറായ റിദം സംങ്‌വാന്‍. 2022 ലെ കെയ്‌റോ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഷൂട്ടിംഗില്‍ 3 വെള്ളിമെഡല്‍ നേടിയതോടെയാണ് റിദം വാര്‍ത്തകളിലിടം നേടിയത്. 2022ലെ ഐഎസ്എസ്എഫ് വേള്‍ഡ് കപ്പിലും റിദം മെഡലുകള്‍ വാരിക്കൂട്ടി.
ഈ വര്‍ഷം ആദ്യം നടന്ന പാരീസ് ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടിയാണ് റിദം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. ഇതോടെ പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ റിദം യോഗ്യത നേടുകയും ചെയ്തു.
ഇത്തവണ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ സിംഗിള്‍ മത്സരത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡിലും റിദം പങ്കെടുക്കും.
ലോക ചാമ്പ്യന്‍ഷിപ്പില്‍ റിഥം 11 മെഡലുകളാണ് നേടിയത്. കഴിഞ്ഞ വര്‍ഷം പെറുവില്‍ നടന്ന ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇനത്തിലും സിംഗിള്‍സിലുമായി റിദം സംങ്വാന്‍ 4 സ്വര്‍ണമെഡല്‍ നേടിയിരുന്നു.ഇതിനുപുറമെ ദേശീയ തലത്തിലും റിദം മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
advertisement
ഹരിയാന സ്വദേശിയാണ് റിദം. ഹരിയാനയിലെ പോലീസ് ഉദ്യോഗസ്ഥനാണ് റിദം സംങ്‌വാന്റെ പിതാവ്. മകള്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നാണ് ഈ അച്ഛന്റെ ആഗ്രഹം. റിദം തന്നെയാണ് ഷൂട്ടിംഗ് കരിയര്‍ തെരഞ്ഞെടുത്തത്.
പാരീസ് ഒളിമ്പിക്‌സില്‍ ഇത്തവണ സ്വര്‍ണ്ണനേട്ടം സ്വന്തമാക്കാന്‍ റിദം സംങ്‌വാന് കഴിയുമെന്ന പ്രതീക്ഷയിലാണ് രാജ്യമിപ്പോള്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024: റിദം സംങ്‌വാന്‍: പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement