പ്രോ വോളി ലീഗ്: കാലിക്കറ്റ് ഹീറോസിന് രണ്ടാം ജയം
Last Updated:
രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കാലിക്കറ്റിന്റെ ജയം
കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസിന് രണ്ടാം ജയം. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ യു മുംബെ വോളിയെയാണ് കാലിക്കറ്റ് ഹീറോസ് വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കാലിക്കറ്റിന്റെ ജയം.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അജിത് ലാലാണ് കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍ 16 പോയിന്റുകളാണ് താരം നേടിയത്. സ്‌കോര്‍ : 15-10, 12-15, 15-13, 14-15, 15-9. ആദ്യ മത്സരത്തില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെയും കാലിക്കറ്റ് ഹീറോസ് തകര്‍ത്തിരുന്നു. ക്യാപ്റ്റന്‍ ജെറോം വിനീതും തകര്‍പ്പന്‍ പ്രകടനമാണ് ടീമിനായ് കാഴ്ചവെച്ചത്.
Also Read: BREAKING: മിതാലി രാജ് ടി20യില്‍ നിന്നും വിരമിക്കുന്നു
ഇഞ്ചോടിഞ്ച് പോരാടിയ ശേഷമായിരുന്നു ആദ്യ സെറ്റ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ തിരിച്ചുവന്ന മുംബൈ സെറ്റ് സ്വന്തമാക്കുകയും ചെയ്തു. വിജയ സാധ്യതകള്‍ മാറിമറിഞ്ഞതായിരുന്നു മൂന്നും നാലും സെറ്റുകള്‍. മൂന്നാം സെറ്റ് കാലിക്കറ്റ് നേടിയപ്പോള്‍ നാലമത്തേത് സ്വന്തമാക്കി മുംബൈയും തിരിച്ചുവന്നു.
advertisement
നിര്‍ണായകമായ അഞ്ചാം സെറ്റില്‍ തുടക്കം മുതല്‍ ലീഡെടുത്ത കാലിക്കറ്റ് എതിരാളികള്‍ക്ക ഒരവസരവും നല്‍കാതെ സ്വന്തമാക്കുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2019 10:45 PM IST


