ചന്തയിൽ നിന്നു വാങ്ങിയ ചൂരയിൽ പുഴു; യുവതി പോലീസിൽ പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
വീട്ടിലേക്ക് വാങ്ങികൊണ്ടുപോയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ആയിരക്കണക്കിന് പുഴുക്കൾ ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു
തിരുവനന്തപുരം: പോത്തൻകോട് ചന്തയിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ പോലീസിൽ പരാതി നൽകി. പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയിലാണ് പുഴുവിനെ കണ്ടത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം വിൽപ്പന നടത്തരുതെന്ന് നിർദേശം നൽകി.
വീട്ടിലേക്ക് വാങ്ങികൊണ്ടുപോയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ആയിരക്കണക്കിന് പുഴുക്കൾ ഉണ്ടായിരുന്നു. പുഴുവല്ല വിര എന്നാണ് മാർക്കറ്റിലെ വിൽപനക്കാർ പറയുന്നതെന്നും യുവതി ആരോപിച്ചു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബിൽ പരിശോധനയ്ക്കയച്ചു. ചൂര മീനിനുള്ളിൽ പതിവായി കാണുന്ന വിരയാണ് ഇതെന്നും പുഴുവല്ലെന്നുമാണ് മത്സ്യവിൽപനക്കാർ പറയുന്നത്.
Summary: A woman from Pothencode, Thiruvananthapuram, has filed a police complaint after allegedly finding live worms in Tuna fish (Choora) she purchased from the local market. Divya, a resident of Melevila, found thousands of live worms inside the fish after bringing it home from the Pothencode market. Following her complaint, the local Panchayat authorities conducted an inspection at the fish market. They have strictly instructed vendors not to sell the remaining stock of the fish in question.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 24, 2026 8:33 PM IST










