• HOME
  • »
  • NEWS
  • »
  • sports
  • »
  • Ajaz Patel Twitter | കൊടുക്ക് ട്വിറ്ററേ അജാസിനുമൊരു വെരിഫൈഡ് എന്ന് അശ്വിന്‍; എപ്പഴേ കൊടുത്തെന്ന് ട്വിറ്റർ

Ajaz Patel Twitter | കൊടുക്ക് ട്വിറ്ററേ അജാസിനുമൊരു വെരിഫൈഡ് എന്ന് അശ്വിന്‍; എപ്പഴേ കൊടുത്തെന്ന് ട്വിറ്റർ

ട്വിറ്റർ അക്കൗണ്ടുകൾ വെരിഫൈ ചെയ്ത നൽകുന്ന പേജിനെ ടാഗ് ചെയ്തുകൊണ്ടുള്ള അശ്വിന്റെ ട്വീറ്റിന് പിന്നാലെയാണ് അജാസിന്റെ അക്കൗണ്ട് വെരിഫൈഡ് ആയത്.

Credit: Twitter | BCCI

Credit: Twitter | BCCI

  • Share this:
    ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മുംബൈ ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കിയ കിവീസ് സ്പിന്നർ അജാസ് പട്ടേലിന് ഇന്ത്യയുടെ സ്പിന്നറായ രവിചന്ദ്രൻ അശ്വിന്റെ സഹായം.

    അശ്വിൻ നടത്തിയ ഇടപെടലിലൂടെ അജാസ് പട്ടേലിന് തന്റെ ട്വിറ്റർ അക്കൗണ്ട് 'വെരിഫൈഡ്' ആക്കി ലഭിച്ചു. അജാസിന്റെ അക്കൗണ്ട് വെരിഫൈഡ് ആക്കണമെന്ന അശ്വിന്റെ ട്വീറ്റിന് പിന്നാലെ അജാസിന്റെ അക്കൗണ്ട് ട്വിറ്റർ വെരിഫൈഡ് ആക്കുകയായിരുന്നു.

    ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടിയ താരത്തിന്റെ അക്കൗണ്ട് തീർച്ചയായും വെരിഫൈ ചെയ്യപ്പെടേണ്ട ഒന്നാണെന്ന് ട്വിറ്റർ അക്കൗണ്ടുകൾ വെരിഫൈ ചെയ്ത നൽകുന്ന പേജിനെ ടാഗ് ചെയ്തുകൊണ്ട്  അശ്വിൻ കുറിച്ചത്.



    ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് അജാസ് പട്ടേൽ. 1956-ല്‍ ഇംഗ്ലണ്ടിന്റെ ജിം ലേക്കറും 1999-ല്‍ ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ച താരങ്ങള്‍. 1956 ജൂലൈയിലാണ് ഒരു ടെസ്റ്റ് ഇന്നിങ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. പിന്നീട് നാലു പതിറ്റാണ്ടുകള്‍ക്കുശേഷമായിരുന്നു കുംബ്ലെയുടെ നേട്ടം. ഡല്‍ഹിയിലെ അന്നത്തെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ പ്രകടനം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കുംബ്ലെയുടെ നേട്ടത്തിന് രണ്ടു പതിറ്റാണ്ടിനിപ്പുറം മുംബൈയിലെ ചരിത്രമുറങ്ങുന്ന വാംഖഡെയിൽ അജാസിന്റെ ചരിത്രനേട്ടം. 47.5 ഓവറുകള്‍ ബോള്‍ ചെയ്ത അജാസ് പട്ടേല്‍, 119 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും സ്വന്തമാക്കിയത്.

    Also read- Ajaz Patel | 'പെർഫെക്ട് ടെൻ ക്ലബ്ബിലേക്ക് സ്വാഗതം'; അജാസ് പട്ടേലിന് കുംബ്ലെയുടെ അഭിനന്ദനം

    മുംബൈയിൽ ജനിച്ച് എട്ടാം വയസ്സിൽ ന്യൂസീലൻഡിലേക്ക് കുടിയേറിയ താരമാണ് അജാസ് പട്ടേൽ. ജനിച്ച നഗരത്തിൽ ജന്മനാടിനെതിരെയാണ് ഈ അപൂർവ നേട്ടമെന്നത് പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.

    അജാസ് പട്ടേലിന് ഇന്ത്യന്‍ ടീമിന്റെ ആദരം; മുഴുവന്‍ താരങ്ങളും ഒപ്പിട്ട ഇന്ത്യന്‍ ജേഴ്‌സി സമ്മാനം

    ഇന്ത്യക്കെതിരായ(India) രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ്(New Zealand) സ്റ്റാര്‍ സ്പിന്നര്‍ അജാസ് പട്ടേലിന്(Ajaz Patel) ഇന്ത്യന്‍ ടീമിന്റെ ആദരം. എല്ലാ ഇന്ത്യന്‍ താരങ്ങളും ഒപ്പിട്ട ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയാണ് അജാസ് പട്ടേലിന് കോഹ്ലിയും കൂട്ടരും സമ്മാനമായി നല്‍കിയത്.

    Also read- IND vs NZ | കറക്കി വീഴ്ത്തി ജയന്തും അശ്വിനും; കിവീസിനെ 372 റൺസിന് കീഴടക്കി പരമ്പര സ്വന്തമാക്കി ഇന്ത്യ

    ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനാണ് അജാസ് പട്ടേലിന് സമ്മാനം നല്‍കുന്നതിന് മുന്‍കൈ എടുത്തത്. ക്രിക്കറ്റിലെ മഹാരഥന്മാരായ രണ്ട് താരങ്ങള്‍ അംഗങ്ങളായ ക്ലബിലാണ് അജാസും ചേര്‍ന്നിരിക്കുന്നതെന്നും അതിനുള്ള ഒരു പ്രോത്സാഹനമെന്ന നിലയ്ക്കാണ് തന്റെ ജേഴ്‌സി മറ്റെല്ലാ ഇന്ത്യന്‍ താരങ്ങളെ കൊണ്ടും ഒപ്പിടുവിച്ചു വാങ്ങിയതെന്നും അശ്വിന്‍ പറഞ്ഞു. ജേഴ്‌സി സ്വീകരിച്ച അജാസ് പട്ടേല്‍ ഈ അവസരത്തില്‍ എന്ത് പറയണമെന്ന് തനിക്ക് അറിയില്ലെന്നും പക്ഷേ താന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ക്രിക്കറ്ററില്‍ നിന്നും ഇത്തരം ഒരു സമ്മാനം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും പറഞ്ഞു.
    Published by:Naveen
    First published: