ഇന്റർഫേസ് /വാർത്ത /Sports / 'വെടിയുണ്ടയും പിടിക്കും'; അതിവേഗത്തില്‍ ക്യാച്ചുമായി രഹാനെ

'വെടിയുണ്ടയും പിടിക്കും'; അതിവേഗത്തില്‍ ക്യാച്ചുമായി രഹാനെ

  • Share this:

    സിഡ്നി: ഓസീസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 236 എന്ന നിലയിലാണ് നിലവില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങ്ങും ഫീല്‍ഡര്‍മാരുടെ മികവുമാണ് ഓസീസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയത്.

    മത്സരത്തില്‍ ഇന്ത്യന്‍ ഉപനാകന്‍ അജിങ്ക്യാ രഹാനെയുടെ ഫീല്‍ഡിങ് മികവും ഇതിനോടകം ചര്‍ച്ചയായികഴിഞ്ഞു. ഓസീസ് താരം ലബുഷാഗ്‌നെയെ പുറത്താക്കാനായിരുന്നു ജഡേജ സൂപ്പര്‍ ക്യാച്ചെടുത്തത്. മുഷമ്മദ് ഷമിയുടെ പന്ത് ലൈഗ് സൈഡിലേക്ക് ലബുഷാഗ്‌ന പായിച്ചെങ്കിലും മുഴുനീള ഡൈവ് ചെയ്ത രഹാനെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

    Also Read: രാഹുലിന്റെ സത്യസന്ധതയ്ക്ക് അമ്പയറിന്റെ അഭിനന്ദനം

    ഷമിയുടെ ബോളും ഓസീസ് താരത്തിന്റെ ഷോട്ടുമെല്ലാം കണ്ണടച്ച് തുറക്കം വേഗത്തില്‍ കഴിഞ്ഞിരുന്നു. ഇതാണ് രഹാനെ ഡൈവ് ചെയ്ത് കൈയ്യിലൊതുക്കിയത്. ലബുഷാഗ്‌നെയെ കൈയ്യില്‍ ഒതുക്കും മുമ്പ് ഷോണ്‍ മാര്‍ഷിനെ സ്ലിപ്പില്‍ വെച്ചും താരം പിടികൂടിയിരുന്നു.

    First published:

    Tags: Ajinkya Rahane (vc), Australian cricketer, India tour of Australia, Indian cricket, Indian cricket team