'യുവരാജാവിന്റെ കരുത്ത് ചോര്‍ന്നിട്ടില്ല'; ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി യുവി
Last Updated:
ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ ക്യാച്ചും അര്‍ധ സെഞ്ച്വറിയുമായി യുവി
ടൊറാന്റോ: ഗ്ലോബല്‍ ടി20യില്‍ മിന്നുന്ന അര്‍ധസെഞ്ച്വറിയുമായി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. ടോറന്റോ നാഷണല്‍സ് നായകനായ യുവി അഞ്ച് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും പിന്‍ബലത്തില്‍ 22 പന്തില്‍ നിന്ന് 51 റണ്‍സാണ് അടിച്ചെടുത്തത്. യുവി തീപ്പൊരി പ്രകടനം കാഴ്ചവെച്ചങ്കിലും താരത്തിന്റെ ടീം പതിനൊന്ന് റണ്‍സിന് തോറ്റു.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബ്രാപ്റ്റന്‍ വോള്‍വ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് യുവിയും മക്കല്ലവും പൊരുതി നോക്കിയെങ്കിലും ജയം എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. ബ്രണ്ടന്‍ മക്കല്ലവും റോഡ്രിഗോ തോമസും ചേര്‍ന്ന് ആദ്യ നാല് ഓവറില്‍ ടീം ടോട്ടലിലേക്ക് 40 റണ്‍സാണ് ചേര്‍ത്തത്.
Also Read: ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര
എന്നാല്‍ മക്കല്ലവും ഹെന്റിക്വസും പെട്ടെന്ന് വീണത് ടീമിന് തിരിച്ചടിയാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസനുമായി ചേര്‍ന്ന് യുവി 44 പന്തില്‍ 75 റണ്‍സ് ടീം ടോട്ടലിലേക്ക് ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ഇരുവരും പുറത്താത് ടോറന്റോയുടെ വിജയത്തിന് തിരിച്ചടിയായി.
advertisement
Stunning catch by @YUVSTRONG12 to dismiss @54simmo.#GT2019 #BWvsTN @TorontoNational @BramptonWolves pic.twitter.com/ih1VzjxMQ5
— GT20 Canada (@GT20Canada) August 4, 2019
മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചും യുവി നേടിയിരുന്നു. മത്സരം കാണാനെത്തിയ ജയവര്‍ധനയ്ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മത്സര ശേഷം യുവരാജ് പറഞ്ഞു. ഐപിഎല്ലില്‍ യുവിയുടെ ടീമായ മുംബൈയുടെ പരിശീലകനാണ് ജയവര്‍ധന.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2019 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'യുവരാജാവിന്റെ കരുത്ത് ചോര്‍ന്നിട്ടില്ല'; ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി യുവി