IND vs AUS Final ICC World Cup 2023: അർധ സെഞ്ചുറിക്കരികെ രോഹിത് മടങ്ങി; ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം
- Published by:Rajesh V
- news18-malayalam
Last Updated:
India vs Australia(IND Vs AUS) Final ICC ODI Cricket World Cup 2023 : 3 സിക്സും 4 ഫോറും സഹിതം 31 പന്തിൽ 47 റൺസെടുത്താണ് ക്യാപ്റ്റൻ മടങ്ങിയത്
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായി. 4 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെല്ലും ശ്രേയസ്സിനെ പാറ്റ് കമ്മിൻസുമാണ് പുറത്താക്കിയത്. ഏറ്റവും ഒടുവിൽ 15 ഓവറിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തിട്ടുണ്ട്. 31 പന്തിൽ 32 റൺസുമായി വിരാട് കോഹ്ലിയും 18 പന്തിൽ 8 റണ്‍സുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.
7 പന്തിൽ 4 റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. അഞ്ചാം ഓവറിൽ സ്കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. ആദ്യ കുറച്ചുപന്തുകൾക്ക് ശേഷം പതിവുശൈലിയിൽ തകർത്തടിക്കുകയായിരുന്നു രോഹിത്. 3 സിക്സും 4 ഫോറും സഹിതം 31 പന്തിൽ 47 റൺസെടുത്താണ് ക്യാപ്റ്റൻ മടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയസിനെ നിലയുറപ്പിക്കാനായില്ല. 3 പന്തിൽ 4 റൺസെടുത്താണ് ശ്രേയസ് മടങ്ങിയത്.
advertisement
ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു.
ഇന്ത്യൻ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര
advertisement
ഓസ്ട്രേലിയൻ ടീം- ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Gujarat
First Published :
November 19, 2023 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS Final ICC World Cup 2023: അർധ സെഞ്ചുറിക്കരികെ രോഹിത് മടങ്ങി; ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം