IND vs ENG| പുറത്തായ രീതിക്കെതിരെ വിമര്‍ശനം; ഉഗ്രന്‍ മറുപടിയുമായി രോഹിത് ശര്‍മ്മ, വീഡിയോ
- Published by:Sarath Mohanan
- news18-malayalam
Last Updated:
മികച്ച രീതിയില്‍ ബാറ്റ് ചെയ്തു വരവേ രോഹിത് ഒരു അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്ന് ക്രിക്കറ്റ് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 278 റണ്‍സിന് പുറത്തായിരിക്കുകയാണ്. ഇന്ത്യ ആതിഥേയര്‍ക്കെതിരെ 95 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 183 റണ്‍സിനു ഓള്‍ ഔട്ട് ആയിരുന്നു. ഇന്ത്യക്ക് വേണ്ടി 214 പന്തില്‍ നിന്നും 84 റണ്‍സ് നേടി കെ എല്‍ രാഹുല്‍ ടോപ് സ്‌കോറര്‍ ആയപ്പോള്‍ ജഡേജ 86 പന്തില്‍ 56 റണ്‍സ് നേടി. ഓപ്പണര്‍ രോഹിത് ശര്‍മ 36 റണ്‍സ് നേടിയപ്പോള്‍ പന്ത് 25 റണ്‍സ് നേടി.
രണ്ടാം ദിനം ഇടയ്ക്കിടെ മഴ തടസ്സപ്പെടുത്തിയിരുന്നു. വെളിച്ചക്കുറവ് മൂലവും മത്സരം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. നേരത്തെ മികച്ച രീതിയില്‍ തുടങ്ങിയതിന് ശേഷമാണ് ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്. സ്‌കോര്‍ 97ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപെടുന്നത്. 107 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളുടെ സഹായത്തോടെ 36 റണ്‍സെടുത്ത് നില്‍ക്കവെ ഒലി റോബിന്‍സന്റെ പന്തില്‍ ബൗണ്ടറിക്കരികെ സാം കറന്റെ ക്യാച്ചിലാണ് രോഹിത് ശര്‍മ്മ മടങ്ങിയത്.
മികച്ച രീതിയില്‍ ബാറ്റ് ചെയ്തു വരവേ രോഹിത് ഒരു അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്ന് ക്രിക്കറ്റ് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ദിവസത്തെ കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ തന്റെ പുറത്താകലിനെ ന്യായീകരിച്ച് രോഹിത് ശര്‍മ്മയും രംഗത്തെത്തി. എതിരാളികള്‍ വളരെ അച്ചടക്കത്തില്‍ പന്തെറിയുകയായിരുന്നുവെന്നും അത് കൊണ്ടു തന്നെ റണ്‍സ് വരണമെങ്കില്‍ നമ്മള്‍ നമ്മുടെ ഷോട്ടുകള്‍ തന്നെ കളിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
OUT! Rohit departs just at the stroke of Lunch ☝🏽
England finally get the breakthrough!
Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) #JioTV: https://t.co/c01bbeYYqx #RohitSharma #TeamIndia
pic.twitter.com/tiOBrUlCXM
— JioTV (@OfficialJioTV) August 5, 2021
advertisement
'നിങ്ങള്‍ പറയുന്നതു പോലെ അതെന്റെ ഷോട്ടുകളാണ്. അതിനാല്‍ എനിക്ക് അത് കളിക്കണം. ആദ്യ മണിക്കൂറില്‍ മോശം ബോളുകളൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അവരുടെ ബോളര്‍മാര്‍ മികച്ച അച്ചടക്കമുള്ളവരാണ്. അതിനാല്‍ ഷോട്ട് കളിക്കാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരം മുതലാക്കേണ്ടതുണ്ട്. നിങ്ങളുടെ ഷോട്ടുകള്‍ കളിക്കാന്‍ നിങ്ങള്‍ എപ്പോഴും തയ്യാറായിരിക്കണം. കാരണം അവരുടെ ബോളര്‍മാര്‍ക്ക് മികച്ച അച്ചടക്കമുള്ളതിനാല്‍ നിങ്ങള്‍ക്ക് പഴുതുകളൊന്നും ലഭിക്കില്ല. നിങ്ങളുടെ ഏരിയയില്‍ വരുന്ന പന്തുകള്‍ നിങ്ങള്‍ നന്നായി തന്നെ കളിക്കണം. അങ്ങനെയുള്ള ചിന്താ പ്രക്രിയയായിരുന്നു എനിക്കും രാഹുലിനുമുണ്ടായിരുന്നത്. ഷോട്ടുകളെടുക്കാന്‍ തോന്നുന്നുവെങ്കില്‍ ഞങ്ങള്‍ അതില്‍ നിന്ന് പിന്മാറാന്‍ പോകുന്നില്ല. അങ്ങനെ കളിച്ച് ഔട്ടാവുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ വിഷമം കാണും. എന്നാല്‍ പോസിറ്റീവ് ചിന്താഗതിയാണ് ഈ സമയത്ത് വേണ്ടത്. എനിക്കും അത് തന്നെയാണ് ഉണ്ടായിരുന്നത്. അത് ലഞ്ച് സമയമായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എന്റെ ഏരിയയില്‍ പന്തു കണ്ടാല്‍ എനിക്ക് കളിക്കണം.' രോഹിത് പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2021 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG| പുറത്തായ രീതിക്കെതിരെ വിമര്‍ശനം; ഉഗ്രന്‍ മറുപടിയുമായി രോഹിത് ശര്‍മ്മ, വീഡിയോ