'ഐ ക്വിറ്റ്'; ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്
- Published by:Sarika KP
- news18-malayalam
Last Updated:
ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് തീരുമാനം.
ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡൽഹിയിലെ പ്രസ് ക്ലബില്‍ നടത്തിയ വാർത്ത സമ്മേളനത്തിലാണ് താരത്തിന്റെ പ്രഖ്യാപനം. തന്റെ ബൂട്ടുകൾ അഴിച്ച് വച്ച് നിറകണ്ണുകളുമായാണ് സാക്ഷി മാലിക് വാർത്താസമ്മേളനത്തിന്റെ വേദി വിട്ടിറങ്ങിയത്.
ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ (WFI) പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി അറിയിച്ചത്.
വാര്‍ത്ത സമ്മേളനത്തിലെ വാക്കുകൾ: ‘‘ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനു ബിസിനസ് പങ്കാളിയുമാണ് ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനാൽ ഞാൻ എന്റെ ഗുസ്തി കരിയർ ഉപേക്ഷിക്കുന്നു.’’– മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചു.
advertisement
പ്രസിഡന്റെ പദവിയിലേക്ക് ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് നിറവേറ്റിയില്ലെന്നും സഞ്ജയ് സിങ് ബ്രിജ്ഭൂഷന്റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു.
#WATCH | Delhi: Wrestler Sakshi Malik breaks down as she says "...If Brij Bhushan Singh's business partner and a close aide is elected as the president of WFI, I quit wrestling..." pic.twitter.com/26jEqgMYSd
— ANI (@ANI) December 21, 2023
advertisement
കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടും സാക്ഷി മാലികിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 21, 2023 6:49 PM IST