‘കോൾ ആ രഹാഹെ’: ആരാധകരുമൊത്തുള്ള സെൽഫിക്കിടെ ഫോണിൽ കോൾ; അറ്റൻഡ് ചെയ്ത് സംസാരിച്ച് സഞ്ജു സാംസൺ
- Published by:Sarika KP
- news18-malayalam
Last Updated:
‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്’ എന്ന് ആരാധകർ വിളിച്ചുപറയുമ്പോൾ കോൾ വിളിച്ചയാൾ ‘സഞ്ജു ഭയ്യ’ എന്ന് പറയുന്നതും മറുപടിയായി ‘എന്താണ് വിശേഷം?’ എന്ന് സഞ്ജു ചോദിക്കുന്നതും വിഡിയോയിലുണ്ട്.
സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പരിശീലനം കാണാനെത്തിയ ആരാധകരുമൊത്ത് സെൽഫിയെടുക്കുന്നതിനിടെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സഞ്ജു ഫോണിൽ സെൽഫിയെടുക്കുന്നതും കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ഇതിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.
Calls > Text because you never know, Sanju Samson might just pick up 😂😂 pic.twitter.com/fJwGMbvmt2
— Rajasthan Royals (@rajasthanroyals) April 26, 2023
സെൽഫിയെടുക്കുന്നതിനിടെ കോൾ വരുമ്പോൾ ‘കോൾ ആ രഹാഹെ’ എന്ന് സഞ്ജു പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതിനു പിന്നാലെ താരം കോൾ അറ്റൻഡ് ചെയ്യുന്നു. അപ്പോൾ തടിച്ചുകൂടിയ ആരാധകർ ആരവം മുഴക്കുകയാണ്. ‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്’ എന്ന് ആരാധകർ വിളിച്ചുപറയുമ്പോൾ കോൾ വിളിച്ചയാൾ ‘സഞ്ജു ഭയ്യ’ എന്ന് പറയുന്നതും മറുപടിയായി ‘എന്താണ് വിശേഷം?’ എന്ന് സഞ്ജു ചോദിക്കുന്നതും വിഡിയോയിലുണ്ട്. ഇത് കേൾക്കുമ്പോൾ ആരാധകർ വീണ്ടും ആരവം മുഴക്കുന്നു. തുടർന്ന് ഫോൺ തിരികെനൽകി സഞ്ജു പോകുന്നതും വിഡിയോയിലുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 27, 2023 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
‘കോൾ ആ രഹാഹെ’: ആരാധകരുമൊത്തുള്ള സെൽഫിക്കിടെ ഫോണിൽ കോൾ; അറ്റൻഡ് ചെയ്ത് സംസാരിച്ച് സഞ്ജു സാംസൺ