'സിനിമയിൽ ലാലേട്ടനെ പോലെ രാജ്യത്തിന് വേണ്ടി ഏതു വേഷവും ചെയ്യാൻ തയ്യാർ': സഞ്ജു സാംസൺ

Last Updated:

മോഹൻലാലിന് അടുത്തിടെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിരുന്നു

News18
News18
കൊച്ചി: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. എന്നാൽ, ഏഴാം സ്ഥാനത്ത് പോലും മലയാളി വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ സഞ്ജു സാംസണെ ബാറ്റിങ്ങിന് ഇറക്കാത്തതിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മലയാളികളുടെ പ്രിയ നടൻ മോഹൻലാലിൻ‌റെ അഭിനയവുമായി പരാമർശിച്ച് മറുപടി നൽകിയിരിക്കുകയാണ് സഞ്ഡു സാംസൺ.
സിനിമയിൽ ലാലേട്ടനെ പോലെ രാജ്യത്തിന് വേണ്ടി ഏതു വേഷവും ചെയ്യാൻ തയ്യാറാണെന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സഞ്ജു.
തുടർച്ചയായി മൂന്നു സെഞ്ചുറികൾ നേടി ടൂർണമെൻ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിൻ്റെ ഓപ്പണറായി തിളങ്ങിയ താരമാണ് സഞ്ജു. എന്നാൽ, ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി ഓപ്പണിങ്ങിലേക്ക് മാറ്റിയതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു.
ഏത് പൊസിഷനിലാണ് കളിക്കാൻ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടിയായാണ് സഞ്ജു മോഹൻലാലിനെ ഉദാഹരണമാക്കി മറുപടി നൽകിയത്. "മലയാളത്തിൽ ഒരു നടനുണ്ട്. പേര് മോഹൻലാൽ. ഞങ്ങൾ ലാലേട്ടൻ എന്ന് വിളിക്കും. 40 വർഷത്തിന് മേലെ അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നുണ്ട് അദ്ദേഹത്തിന് ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അവാർഡ് കിട്ടി .അദ്ദേഹം എല്ലാ റോളും ചെയ്യും. ചില റോളുകൾ മാത്രമേ ചെയൂ എന്നൊന്നും ഇല്ല. ഇപ്പോഴും ചെയ്യുന്നു അതുപോലെ ആണ് ഞാനും. ഇന്ത്യയിൽ ക്രിക്കറ്റിൽ പത്ത് വർഷമായി ഞാനും കളിക്കുന്നു.അതുപോലെ ആണ് ഏത് പൊസിഷൻ എന്നൊന്നും ഇല്ല .," സഞ്ജു സോണി സ്പോർട്സ് നെറ്റ്‌വർക്കിനോട് പറഞ്ഞു.
advertisement
മോഹൻലാലിന് അടുത്തിടെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടാണ് ഏത് റോളും ചെയ്യാൻ താൻ തയ്യാറാണെന്ന് സഞ്ജു പറഞ്ഞത്.
ഓൺഫീൽഡിൽ സഞ്ജുവിൻ്റെ പ്രകടനം വ്യത്യസ്തമാണ്. ഓമാനെതിരെ മൂന്നാം നമ്പറിൽ ഇറങ്ങിയ സഞ്ജു 56 റൺസ് നേടിയപ്പോൾ, പാകിസ്താനെതിരായ മത്സരത്തിൽ 13 റൺസ് മാത്രമാണ് നേടാനായത്. നിലവിൽ സഞ്ജുവിനെ ഇന്ന് ഇറക്കാത്തതിൽ ആരാധകർ അതൃപ്തിയറിച്ച് തുടങ്ങിയിരിക്കുകയാണ്. സഞ്ജുവിനെ ഒഴിവാക്കുന്നതിനായാണോ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
advertisement
സഞ്ജുവിൻ്റെ പരാമർശത്തിന് പിന്നാലെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ 'സഞ്ജു മോഹൻലാൽ സാംസൺ' എന്ന് ട്വീറ്റ് ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സിനിമയിൽ ലാലേട്ടനെ പോലെ രാജ്യത്തിന് വേണ്ടി ഏതു വേഷവും ചെയ്യാൻ തയ്യാർ': സഞ്ജു സാംസൺ
Next Article
advertisement
'സിനിമയിൽ ലാലേട്ടനെ പോലെ രാജ്യത്തിന് വേണ്ടി ഏതു വേഷവും ചെയ്യാൻ തയ്യാർ': സഞ്ജു സാംസൺ
'സിനിമയിൽ ലാലേട്ടനെ പോലെ രാജ്യത്തിന് വേണ്ടി ഏതു വേഷവും ചെയ്യാൻ തയ്യാർ': സഞ്ജു സാംസൺ
  • സഞ്ജു സാംസൺ മോഹൻലാലിനെ പോലെ രാജ്യത്തിന് വേണ്ടി ഏതു വേഷവും ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞു.

  • മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിനെ സൂചിപ്പിച്ചാണ് സഞ്ജു തന്റെ മറുപടി.

  • സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാത്തതിൽ ആരാധകർ അതൃപ്തി പ്രകടിപ്പിച്ചു, ഇർഫാൻ പഠാൻ പിന്തുണ നൽകി.

View All
advertisement