Santosh Trophy: സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം

Last Updated:

ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയാണ് കേരളം വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോളുകളുമായി മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ വിജയശിൽപിയായി

ഇരട്ടഗോൾ നേടിയ മുഹമ്ദ് അജ്സല്‍ (Photo: X/ Kerala Football Associaton)
ഇരട്ടഗോൾ നേടിയ മുഹമ്ദ് അജ്സല്‍ (Photo: X/ Kerala Football Associaton)
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയാണ് കേരളം വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോളുകളുമായി മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ വിജയശിൽപിയായി.
കളിയുടെ തുടക്കം മുതൽ പന്തടക്കത്തിൽ കേരളം മുന്നിട്ടുനിന്നെങ്കിലും 27-ാം മിനിറ്റിൽ പഞ്ചാബാണ് ആദ്യം വലകുലുക്കിയത്. ഒരു ഗോൾ വഴങ്ങിയതോടെ പതറിയ കേരളത്തിന് ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ മൈതാനത്ത് കണ്ടത് കേരളത്തിന്റെ രൗദ്രഭാവമായിരുന്നു. രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം മനോജ് എം കേരളത്തിനായി സമനില ഗോൾ നേടി.
ആവേശം ഇരട്ടിച്ച കേരളം പിന്നീട് പഞ്ചാബ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി മിന്നൽ ആക്രമണങ്ങൾ നടത്തി. 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ കേരളത്തെ മുന്നിലെത്തിച്ചു (2-1). പഞ്ചാബ് ആ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപേ 62-ാം മിനിറ്റിൽ അജ്‌സൽ വീണ്ടും ലക്ഷ്യം കണ്ടു. വെറും നാല് മിനിറ്റിനിടെ അജ്‌സൽ നേടിയ ഇരട്ട ഗോളുകൾ പഞ്ചാബിന്റെ പതനം പൂർത്തിയാക്കി.
advertisement
Summary: Kerala began their Santosh Trophy campaign with a spectacular 3-1 comeback victory over Punjab in Silapathar. Despite trailing 0-1 in the 27th minute, Kerala surged back in the second half. Manoj M scored the equalizer, followed by a quick-fire brace from Muhammed Ajsal in the 58th and 62nd minutes, securing a dominant win for kerala.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy: സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം
Next Article
advertisement
Santosh Trophy: സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം
സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം
  • സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരളം വിജയം നേടി

  • ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായ തിരിച്ചുവരവാണ് കേരളം രണ്ടാം പകുതിയിൽ കാഴ്ചവച്ചത്

  • ഇരട്ട ഗോളുകളുമായി മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ വിജയശിൽപിയായി, മനോജ് എം സമനില ഗോൾ നേടി

View All
advertisement