news18
Updated: February 24, 2019, 11:52 AM IST
panth
- News18
- Last Updated:
February 24, 2019, 11:52 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിയെ വെല്ലുവിളിച്ച് യുവതാരം ഋഷഭ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പന്ത് ചെന്നൈ നായകനായ ധോണിയെ വെല്ലുവിളിച്ച് കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡല്‍ഹി ടീമിന്റെ പുതിയ ജേഴ്‌സ് അവതരിപ്പിക്കുന്നതിന്റെയൊപ്പമാണ് പന്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ധോണിയെ കണ്ടാണ് താന്‍ കളി തുടങ്ങുന്നതെന്നും ധോണി ഇല്ലായിരുന്നെങ്കില്‍ താനൊരു വിക്കറ്റ് കീപ്പര്‍ ആകില്ലായിരുന്നെന്നും പറഞ്ഞാണ് പന്ത് വീഡിയോ ആരംഭിക്കുന്നത്. ഇതിനു പിന്നാലെയാണ് ഡല്‍ഹിക്കെതിരെ കളിക്കുമ്പോള്‍ ചെന്നൈ കരുതിയിരിക്കണമെന്ന് പന്ത് പറയുന്നത്.
Also Read: ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ഒഡീഷയിലെ നാലുവയസുകാരി; വൈറല്‍ വീഡിയോ പങ്കുവെച്ച് ഇംഗ്ലീഷ് താരം
'മഹി ഭായ്.. തയ്യാറായിരുന്നോളൂ, പുതിയ കളിയുമായ് ഞാന്‍ വരുന്നുണ്ട്.' എന്നു പറഞ്ഞുകൊണ്ടാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പന്ത് അവസാനിപ്പിക്കുന്നത്. ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരത്തെ ഐപിഎല്ലിനോടനുബന്ധിച്ച് യുവതാരം വെല്ലുവിളിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
First published:
February 24, 2019, 11:52 AM IST