advertisement

'വിവാഹം വേണ്ടെന്നുവെച്ചു'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രിക്കറ്റ് താരം സ്മൃതി മന്ദാന

Last Updated:

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവാഹത്തിൽ നിന്ന് പിൻമാറിയ കാര്യം സ്മൃതി മന്ദാന അറിയിച്ചത്

News18
News18
സംഗീതജ്ഞൻ പലാഷ് മുച്ചലുമായുള്ള വിവാഹത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന പിൻമാറി. വിവാഹത്തിൽ നിന്ന് പിൻമാറിയ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സ്മൃതി മന്ദാന അറിയിച്ചത്. എന്നാൽ എന്താണ് പിൻമാറനുള്ള കാരണമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
"കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സമയത്ത് തുറന്നു സംസാരിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ വിവാഹത്തിൽ നിന്ന് പിൻമാറിയകാര്യം എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്," മന്ദാന എഴുതി. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഈ സമയത്ത് രണ്ട് കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും മന്ദാന കൂട്ടിച്ചേർത്തു. തന്റെ ക്രിക്കറ്റ് ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും സ്മൃതി മന്ദാന വ്യക്തമാക്കി
advertisement
"കഴിയുന്നത്ര കാലം ഇന്ത്യയ്ക്കായി കളിക്കാനും ട്രോഫികൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു. എന്നെന്നേക്കുമായി അവിടെയായിരിക്കും എന്റെ ശ്രദ്ധ . നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. മുന്നോട്ട് പോകേണ്ട സമയമാണിത്," സ്മൃതി മന്ദാന തന്റെ പോസ്റ്റിൽ പറഞ്ഞു.
അതേസമയം, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിച്ചതിന് ആളുകളെ വിമർശിച്ചുകൊണ്ട് പലാഷ് മുച്ചലും പോസ്റ്റിട്ടു.തനിക്കെതിരെ തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ തന്റെ ടീം നിയമനടപടി സ്വീകരിക്കുമെന്ന് മുച്ചൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വിവാഹം വേണ്ടെന്നുവെച്ചു'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രിക്കറ്റ് താരം സ്മൃതി മന്ദാന
Next Article
advertisement
35 ലക്ഷം തട്ടിയെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; സംവിധായകന്‍ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ
35 ലക്ഷം തട്ടിയെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; സംവിധായകന്‍ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ
  • 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദിക്കെതിരെ പോലീസ് കേസെടുത്തു.

  • 'ഇൻസോംനിയ' പ്രോഗ്രാമുമായി ബന്ധപ്പെട്ട് പണം തട്ടിയെടുത്തുവെന്നതാണ് കേസിലെ ആരോപണം.

  • സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതായും അദ്ദേഹം നിയമപരമായി നേരിടുമെന്ന് പറഞ്ഞു.

View All
advertisement