'നിങ്ങള്‍ ഒറ്റയ്ക്കല്ല'; ആശുപത്രിക്കിടക്കയിലുള്ള മുന്‍ സഹതാരത്തിനു സഹായവുമായി ഗാംഗുലി
Last Updated:
സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയ താരങ്ങളും ജേക്കബിന് സഹായവുമായി എത്തി
ന്യൂഡല്‍ഹി: വാഹനപകടത്തില്‍ പരുക്കേറ്റ ചികിത്സയിലുള്ള മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിനു പിന്തുണയുമായി സൗരവ് ഗാംഗുലി. സഹായമഭ്യര്‍ത്ഥിച്ച് ജേക്കബിന്റെ ഭാര്യ രംഗത്തെത്തിയതിനു പിന്നാലെയാണ് നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് സഹായവുമായി ദാദ രംഗത്തെത്തിയത്.
'മാര്‍ട്ടിനും ഒരുമിച്ച കളിച്ചവരാണ്. വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍. അയാള്‍ പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന പ്രാര്‍ത്ഥിക്കുകയാണ്. കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.' ഇന്ത്യന്‍ മുന്‍ നായകനായ സൗരവ് ഗാംഗുലി പറഞ്ഞു.
Also Read: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ജീവനുവേണ്ടി പൊരുതുന്നു; സഹായം തേടി ഭാര്യ
ബറോഡ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായ സഞ്ജയ് പട്ടേലായിരുന്നു ജേക്കബ് മാര്‍ട്ടിന സഹായവുമായി ആദ്യമെത്തിയത്. പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും സഹായവാഗ്ദാനവുമായി രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയ താരങ്ങളും ജേക്കബിന് സഹായവുമായി എത്തിയിട്ടുണ്ട്.
advertisement
ഡിസംബര്‍ 28 നായിരുന്നു ജേക്കബ് മാര്‍ട്ടിനു വാഹനപകടത്തില്‍ പരുക്കേല്‍ക്കുന്നത്. അന്നു മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് 46 കാരനായ മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അടിയന്തിര ധനസഹായമായി ബിസിസിഐ് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു.
Dont Miss: 'മാസ് എന്‍ട്രി'; ന്യൂസിലന്‍ഡിലെത്തിയ 'വിരുഷ്‌കയെ' ആര്‍പ്പുവിളികളോടെ സ്വീകരിച്ച് ആരാധകര്‍
2.70 ലക്ഷം രൂപയാണ് ബിസിസിഐ നിലവില്‍ നല്‍കിയതെന്നും കുടുംബം കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സഞ്ജയ് പട്ടേല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ റയില്‍വേസിന്റെ ബാറ്റ്‌സ്മാനായിരുന്ന ജേക്കബ് മാര്‍ട്ടിന്‍ വിന്‍ഡീസിനെതിരെ 1999 ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. പത്ത് അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ താരം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. 138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 9192 റണ്‍സും താരം നേടിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നിങ്ങള്‍ ഒറ്റയ്ക്കല്ല'; ആശുപത്രിക്കിടക്കയിലുള്ള മുന്‍ സഹതാരത്തിനു സഹായവുമായി ഗാംഗുലി