advertisement

India Vs South Africa T20I | ജയം അകലെ, സീരീസ് കൈവിട്ട് ഇന്ത്യൻ വനിതകൾ; രണ്ടാം T20യിൽ ആറ് വിക്കറ്റ് തോൽവി

Last Updated:

ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ T20 പരമ്പരയും നഷ്ടമായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി

ലക്നൗ: ഞായറാഴ്ച നടന്ന രണ്ടാം T20യിലും തോൽവി രുചിച്ച് ഇന്ത്യൻ പെൺപട. ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയോട് തോറ്റത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടു മത്സരവും തോറ്റ ഇന്ത്യക്ക് ഇതോടെ പരമ്പരയും നഷ്ടമായി. ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ T20 പരമ്പരയും നഷ്ടമായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.
ആവേശകരമായ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം അവസാന പന്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് സ്മൃതി മന്ഥാനയും ഷഫാലി വർമയും ആയിരുന്നു. സ്മൃതിയെ നേരത്തെ തന്നെ മടക്കി ഷബ്‌നം ഇസ്മായിൽ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും, ഷഫാലിയും, കഴിഞ്ഞ കളിയിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങിയ ഹർലീൻ ഡിയോളും ചേർന്ന് രണ്ടാം വിക്കറ്റിൽ 79 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ തകർച്ചയിലേക്ക് പോവാതെ കാത്തു.
advertisement
ഇരുവരും പുറത്തായതിന് ശേഷം വന്ന റിച്ച ഘോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗിൻ്റെ ബലത്തിലാണ് ഇന്ത്യ 158 എന്ന സ്‌കോറിലേക്ക് കുതിച്ചത്. 159 റൺസിൻ്റെ വിജയലക്ഷ്യം വച്ച് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്കും നേരത്തെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ അനെകെ ബോഷിൻ്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. രാജേശ്വരി ഗെയ്ക്വാദിൻ്റെ പന്തിൽ താരം ബോൾഡ് ആയാണ് പുറത്തായത്.
കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ പറ്റാതെ പോയ ലീ ഈ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് കൊണ്ട് കളം നിറഞ്ഞു. ഇന്ത്യൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ചു. 45 പന്തിൽ 70 റൺസ് നേടിയതിന് ശേഷമാണ് താരം പുറത്തായത്. പിന്നാലെ വന്ന ലോറ വൂൾവർട്ടും ലീയുടെ വഴിയേ ആയിരുന്നു. 39 പന്തിൽ 53 റൺസ് നേടിയ താരമാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി.
advertisement
ഇന്ത്യൻ ബൗളർമാർക്ക് ഒരു ഘട്ടത്തിൽ പോലും ദക്ഷിണാഫ്രിക്കക്കെതിരെ വെല്ലുവിളി ഉയർത്താൻ ആയില്ല. വൂൾവർട്ട് തന്നെയാണ് കളിയിലെ താരവും.
കളി തോറ്റെങ്കിലും ഇന്ത്യക്ക് കളിയിൽ നിന്ന് ചില നല്ല കാര്യങ്ങൾ കാണാനുണ്ട്. ഇന്ത്യയുടെ ഓപ്പണറായ ഷഫാലി വർമയുടെ മിന്നും ഫോമാണ് അത്. T20യിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് ഈ യുവതാരം. ബൗളർമാരെ നിർഭയം നേരിടാനുള്ള കഴിവാണ് ഷഫാലിയെ അപകടകാരിയാക്കുന്നത്. പവർപ്ലേയിൽ അടിച്ചു തകർക്കുന്ന താരം ഇന്ത്യയെ വൻ സ്കോറുകൾ നേടാൻ സഹായിക്കുന്നു. തൻ്റെ മിന്നും ഫോം ഈ കളിയിലും തുടർന്ന താരം 31 പന്തിൽ 47 റൺസാണ് നേടിയത്.
advertisement
യുവതാരം ഹർലീൻ ഡിയോളിൻ്റെ മിന്നും പ്രകടനം മറ്റൊരു ഹൈലൈറ്റ് ആണ്. ഹർലീൻ തകർപ്പൻ ഫോമാണ് ഈ സീരീസിൽ കാഴ്ചവയ്ക്കുന്നത്. നന്നായി ബാറ്റ് ചെയ്യുന്ന താരം അത്യാവശ്യ ഘട്ടങ്ങളിൽ ബൗളിങ്ങിലും ടീമിനെ സഹായിക്കുന്നു. ആദ്യ മത്സരത്തിൽ താരം അർധസെഞ്ചുറി നേടിയിരുന്നു. താരത്തിൻ്റെ സ്കോറിങ് റേറ്റ് മെച്ചപ്പെടാനുണ്ട് എന്നത് ഒരു പോരായ്മയാണ്.
അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ പോന്ന ഒരു ഫിനിഷറില്ല എന്നതാണ് ഇന്ത്യ മത്സരങ്ങൾ തോൽക്കുന്നതിന്റെ പ്രധാന കാരണം. പരിക്ക് പറ്റി പുറത്തായ ഹർമൻപ്രീത് കൗറിൻ്റെ വിടവ് നികത്താൻ ഇന്ത്യക്ക് രണ്ട് മത്സരങ്ങളിലും കഴിഞ്ഞില്ല. അത് കൊണ്ട് തന്നെയാണ് ഇന്ത്യക്ക് വലിയ സ്കോർ നേടാനാവത്തത്തും. ഈ മത്സരത്തിൽ 26 പന്തിൽ 44 റൺസ് നേടി റിച്ച ഘോഷ് സ്കോറിംഗ് റേറ്റ് ഉയർത്തിയെങ്കിലും സ്ഥിരതയോടെ പ്രകടനം ആവർത്തിക്കാൻ കഴിയുന്ന ഒരു താരത്തിൻ്റെ കുറവ് ഇന്ത്യൻ ടീമിനുണ്ട്. ഈ വിടവ് നികത്താനായാൽ വലിയ സ്കോർ നേടുക എന്നത് ഇന്ത്യക്ക് അപ്രാപ്യമായ കാര്യമാവില്ല.
advertisement
പരമ്പര കൈവിട്ട ഇന്ത്യ മാനം കാക്കാനുള്ള വിജയം തേടി ഇന്ന് അവസാന മത്സരത്തിനിറങ്ങും. ഏഴ് മണിക്കാണ് മത്സരം തുടങ്ങുക.
Summary: Indian Women's Team tastes failure in the 2nd T20I against South Africa in Lucknow, despite putting up a good show in batting
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs South Africa T20I | ജയം അകലെ, സീരീസ് കൈവിട്ട് ഇന്ത്യൻ വനിതകൾ; രണ്ടാം T20യിൽ ആറ് വിക്കറ്റ് തോൽവി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement