കോലിയെ ഒഴിവാക്കിയതില്‍ സ്റ്റാര്‍ ഗ്രൂപ്പിന് അതൃപ്തി
Last Updated:
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് ഏഷ്യ കപ്പില്‍ വിശ്രമം നല്‍കിയതില്‍ ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അതൃപ്തി. കോലിയെ ഒഴിവാക്കിയതിനെതിരെ സ്റ്റാര്‍ ഗ്രൂപ്പ്, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കത്തയച്ചു. എന്നാല്‍ ടീം തെരഞ്ഞെടുപ്പില്‍ പുറത്തുനിന്നുള്ള ആരും ഇടപെടേണ്ടെന്നാണ് ബിസിസിഐയുടെ മറുപടി
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വിരാട് കൊലിയുടെ അസന്നാന്നിധ്യം പരസ്യവരുമാനത്തില്‍ ഇടിവുണ്ടാക്കുമെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരാതി. ടൂര്‍ണമെന്റിന്റെ ഗ്ലാമറിനെ ഇത് ബാധിക്കും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായുള്ള കരാര്‍ പ്രകാരം ഏല്ലാ ടീമുകളും ഏറ്റവും മികച്ച ടീമിനെ ടൂര്‍ണമന്റിനയക്കുമെന്ന് എസിസി ഉറപ്പാക്കണ്ടേതുണ്ട്. ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നും സ്റ്റാര്‍ ഗ്രൂപ്പ് ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ബിസിസിഐയുമായി എസിസി ചര്‍ച്ച നടത്തി കോലിയെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഈ മാസം നാലിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് ഇതേപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന് എസിസി, ബിസിസിഐയോട് ആവശ്യപ്പെട്ടു.
advertisement
അതേസമയം ഇന്ത്യന്‍ ടീം തെരഞ്ഞടുപ്പില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ ടെലിവിഷന്‍ ചാനലുകളോ ഇടപെടേണ്ടെന്നാണ് ബിസിസിഐയുടെ മറുപടി. ലഭ്യമായ ഏറ്റവും മികച്ച ടീമിനെയാണ് ഏഷ്യ കപ്പിന് അയച്ചത്. ഏത് ടീമിനെയാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് സെലക്ഷന്‍ കമ്മിറ്റിയുടെ മാത്രം വിവേചനാധികാരമാണെന്നും ബിസിസിഐ വ്യക്തമാക്കി. ബിസിസിഐയുടെ മറുപടിയെ പറ്റി സ്റ്റാര്‍ ഗ്രൂപ്പിന്റെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള സംപ്രേഷണാവകാശം റെക്കോര്‍ഡ് തുകക്ക് സ്റ്റാര്‍ ഗ്രൂപ്പാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2018 6:43 PM IST