advertisement

ബിജു മേനോൻ സിനിമയുടെ പ്രൊമോഷന് പോയില്ല; നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്‌ടമെന്ന് ബി. ഉണ്ണികൃഷ്ണൻ

Last Updated:

ജീത്തു ജോസഫിന്റെ 'വലതുവശത്തെ കള്ളൻ' എന്ന സിനിമയിലാണ് ബിജു മേനോൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്

ബിജു മേനോൻ
ബിജു മേനോൻ
സിനിമയുടെ പ്രൊമോഷന് നടൻ ബിജു മേനോൻ (Biju Menon) പങ്കെടുക്കാത്തതിനെ തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan). 'ചാനലിൽ' നിന്നും കിട്ടാനുള്ള തുകയാണ് നഷ്‌ടമായത്‌ എന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സംവിധായകൻ കൂടിയായ നിർമാതാവിന്റെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്ത ബിജു മേനോൻ, അതിനു ശേഷം അഭിനയിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ സിനിമയ്ക്ക് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത കാര്യവും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.
"പ്രൊമോഷൻ എന്നത് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമാണ്. അത് പാലിക്കപ്പെടാതെ പോകുമ്പോൾ, വേതനവ്യവസ്ഥയിൽ കാട്ടുന്ന കർക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും അവിടെ കാണിക്കൂ. ഒരു സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന കരാറിൽ ഒപ്പിട്ട ശേഷം, പോകാതിരിക്കുക. അതിന്മേൽ ആ നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിക്കുക. ഇത്തരം കാര്യങ്ങൾ ശരിയാക്കൂ. എങ്കിൽ, അടുത്തവർഷം, ചർച്ചയ്ക്കിരിക്കുമ്പോൾ, നിർമാതാക്കൾ സ്വമനസാലെ ഒരു 50 ശതമാനം കൂട്ടികൊടുക്കും," ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ ബിജു മേനോൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
advertisement
സംവിധായകൻ കൂടിയായ വിഷ്ണു മോഹൻ നിർമിച്ചു സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' എന്ന സിനിമയിലാണ് ബിജു മേനോൻ ഇതിനു മുൻപ് അഭിനയിച്ചത്. ഈ ചിത്രത്തിൽ മേതിൽ ദേവികയായിരുന്നു അദ്ദേഹത്തിന് നായികയായത്.
ജീത്തു ജോസഫിന്റെ 'വലതുവശത്തെ കള്ളൻ' എന്ന സിനിമയിലാണ് ബിജു മേനോൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ജോജു ജോർജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഇത്. പൊതുവേ, മാധ്യമങ്ങൾക്ക് മുന്നിൽ വരാത്ത പ്രകൃതക്കാരനാണ് ബിജു മേനോൻ. അദ്ദേഹം സോഷ്യൽ മീഡിയയിലും സജീവമല്ല.
advertisement
Summary: A film producer suffered a loss of Rs 25 lakhs after actor Biju Menon did not attend the film's promotion, said FEFKA General Secretary B. Unnikrishnan. Unnikrishnan clarified that the loss was the amount that was to be received from 'channel'. Unnikrishnan also pointed out that Biju Menon, who did not attend the promotional events of the film by the producer, who is also a director, and later participated in the promotional events of the film by director Jeethu Joseph, in which he acted.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിജു മേനോൻ സിനിമയുടെ പ്രൊമോഷന് പോയില്ല; നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്‌ടമെന്ന് ബി. ഉണ്ണികൃഷ്ണൻ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement