'ഞാനല്ല, പുരസ്‌കാരത്തിന് യോഗ്യന്‍ വില്യംസണ്‍ തന്നെയാണ്'; പുരസ്‌കാര നോമിനേഷനോട് പ്രതികരിച്ച് ബെന്‍ സ്റ്റോക്‌സ്

പേര് നാമനിര്‍ദേശം ചെയ്തതിലും ന്യൂസിലന്‍ഡുകാരന്‍ എന്ന നിലയിലും തനിക്ക് അഭിമാനമുണ്ട്

News18 Malayalam
Updated: July 24, 2019, 3:42 PM IST
'ഞാനല്ല, പുരസ്‌കാരത്തിന് യോഗ്യന്‍ വില്യംസണ്‍ തന്നെയാണ്'; പുരസ്‌കാര നോമിനേഷനോട് പ്രതികരിച്ച് ബെന്‍ സ്റ്റോക്‌സ്
stokes
  • Share this:
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കായിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് വഹിച്ചത്. ന്യൂസിലന്‍ഡില്‍ ജനിച്ച സ്റ്റോക്‌സ് കളിക്കുന്നത് ഇംഗ്ലണ്ടിനുവേണ്ടിയാണെങ്കിലും ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പേരില്‍ താരത്തെ 'ന്യൂസിലന്‍ഡര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് ജന്മദേശം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താനല്ല കിവീസ് നായകന്‍ കെയ്ന്‍ വില്യംസണാണ് പുരസ്‌കാരത്തിന് യോഗ്യനെന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റോക്‌സ്.

ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സ്റ്റോക്‌സിന്റെ അഭിപ്രായപ്രകടനം. പേര് നാമനിര്‍ദേശം ചെയ്തതിലും ന്യൂസിലന്‍ഡുകാരന്‍ എന്ന നിലയിലും തനിക്ക് അഭിമാനമുണ്ടെന്നും എന്നാല്‍ താനിത് അര്‍ഹിക്കുന്നില്ലെന്നുമാണ് സ്റ്റോക്‌സ് പറയുന്നത്.

 

Also Read: 'എന്‍റെ വോട്ട് അവന്'; ന്യൂസിലാൻഡർ ഓഫ് ദ ഇയർ അവാർഡിനെക്കുറിച്ച് ബെൻ സ്റ്റോക്ക്സ്; അഭിനന്ദിച്ച് ICC

 
View this post on Instagram

 

A post shared by Ben Stokes (@stokesy) on


ഇംഗ്ലണ്ട് ലോകകപ്പ് നേടുന്നതില്‍ താന്‍ പങ്ക് വഹിച്ചിരുന്നെങ്കിലും ലോകകപ്പിന്റെ താരമായത് വില്യംസണാണെന്നും ഈ നേട്ടം എന്നെക്കാള്‍ കൂടുതല്‍ അര്‍ഹിക്കുന്നതും അദ്ദേഹമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

12 ാം വയസ്സിലായിരുന്നു സ്റ്റോക്‌സ് ഇംഗ്ലണ്ടിലെത്തുന്നത്. നേരത്തെ പുരസ്‌കാരത്തിന് അര്‍ഹന്‍ താനല്ലെന്ന സ്റ്റോക്‌സിന്റെ നിലപാടിനെ അഭിനന്ദിച്ച് ഐസിസിയും രംഗത്തെത്തിയിരുന്നു.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍