'എന്‍റെ വോട്ട് അവന്'; ന്യൂസിലാൻഡർ ഓഫ് ദ ഇയർ അവാർഡിനെക്കുറിച്ച് ബെൻ സ്റ്റോക്ക്സ്; അഭിനന്ദിച്ച് ICC

ഇംഗ്ലീഷ് താരത്തിന്‍റെ ഈ നിലപാട് #SpiritOfCricket എന്ന ഹാഷ് ടാഗോടെയാണ് ഐസിസി ട്വീറ്റ് ചെയ്തത്...

news18
Updated: July 23, 2019, 5:42 PM IST
'എന്‍റെ വോട്ട് അവന്'; ന്യൂസിലാൻഡർ ഓഫ് ദ ഇയർ അവാർഡിനെക്കുറിച്ച് ബെൻ സ്റ്റോക്ക്സ്; അഭിനന്ദിച്ച് ICC
Ben-Stokes
  • News18
  • Last Updated: July 23, 2019, 5:42 PM IST
  • Share this:
ദുബായ്: ഇംഗ്ലീഷ് ഓൾ റൌണ്ടർ ബെൻ സ്റ്റോക്ക്സിനെ ന്യൂസിലാൻഡർ ഓഫ് ദ ഇയർ പുരസ്ക്കാരത്തിന് പരിഗണിക്കുന്നതായുള്ള വാർത്ത േറെ വൈറലായിരുന്നു. ന്യുസിലാൻഡിൽ ജനിച്ചുവളർന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ക്രിക്കറ്റ് താരമായതുകൊണ്ടാണ് ബെൻ സ്റ്റോക്ക്സിനെ അവാർഡിന് പരിഗണിച്ചത്. ഇത്തവണ ലോകകപ്പിൽ മികച്ച ഓൾ റൌണ്ട് പ്രകടനം നടത്തിയ സ്റ്റോക്ക്സ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയിരുന്നു. എന്നാൽ ന്യൂസിലാൻഡർ ഓഫ് ദ ഇയർ പുരസ്ക്കാരത്തെക്കുറിച്ചുള്ള ബെൻ സ്റ്റോക്ക്സിന്‍റെ പുതിയ പ്രതികരണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐസിസി. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണാണ് പുരസ്ക്കാരത്തിന് അർഹനെന്നും തന്‍റെ വോട്ട് അദ്ദേഹത്തിനായിരിക്കുമെന്നുമാണ് ബെൻ സ്റ്റോക്ക്സ് പറയുന്നത്.

ഇംഗ്ലീഷ് താരത്തിന്‍റെ ഈ നിലപാട് #SpiritOfCricket എന്ന ഹാഷ് ടാഗോടെയാണ് ഐസിസി ട്വീറ്റ് ചെയ്തത്. ഏതൊരു സാഹചര്യത്തിലും സമചിത്തതയോടെയും വിനയത്തോടെയുമാണ് വില്യംസൺ പെരുമാറുന്നതെന്ന് സ്റ്റോക്ക്സ് ചൂണ്ടിക്കാട്ടി. പുരസ്ക്കാരത്തിന് അർഹൻ അദ്ദേഹമാണ്, തന്‍റെ വോട്ട് വില്യംസണ് ആയിരിക്കും- സ്റ്റോക്ക്സ് പറയുന്നു.ക്രിക്കറ്റ് ആരാധകർ ഐസിസിയുടെ ഈ ട്വിറ്റ് ഏറ്റെടുത്തതോടെ സംഗതി വൈറലായി. വില്യംസണെയും സ്റ്റോക്ക്സിനെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. രണ്ടുപേരും മികച്ച ക്രിക്കറ്റർമാരാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ ഫൈനലിലെ സൂപ്പർ ഓവർ വിവാദത്തിൽ ഐസിസിയെ വിമർശിക്കുന്നവരുമുണ്ട്.
First published: July 23, 2019, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading