കാര്യവട്ടം ഏകദിനം: ടിക്കറ്റ് വിൽപ്പന പതിനേഴ് മുതൽ

Last Updated:
തിരുവനന്തപുരം: നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം 17-ന് ആരംഭിക്കും. ടിക്കറ്റ് വരുമാനത്തില്‍നിന്നുള്ള ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നിശ്ചിത തുക നല്‍കുമെന്ന് കെ.സി.എ വ്യക്തമാക്കി.
1000, 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. പേടിഎമ്മുമായി സഹകരിച്ച് ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. വിദ്യാര്‍ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും 1000 രൂപാ ടിക്കറ്റില്‍ 50% ഇളവ് ലഭിക്കും. സ്പോര്‍ട്സ് ഹബ്ബിന്റെ മുകളിലെ നിരയിലെ ടിക്കറ്റ് നിരക്കാണ് 1000 രൂപ. താഴത്തെ നിരയില്‍ 2000,3000, 6000 എന്നിങ്ങനെയാണ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പെടെയാണ്.
ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പര; വേദിയില്‍ മാറ്റം
ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്മാര്‍ട്ട് ഫോണിലെ ടിക്കറ്റ് പകര്‍പ്പ് ഉപയോഗിച്ചോ ബുക്ക് ചെയ്തതിന്റെ പ്രിന്റുമായോ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ നടന്ന ടിട്വന്റി മത്സരത്തിനു ശേഷം ഇതാദ്യമായാണ് കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര മത്സരം വരുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കാര്യവട്ടം ഏകദിനം: ടിക്കറ്റ് വിൽപ്പന പതിനേഴ് മുതൽ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement