Tokyo Olympics 2020 | ടോക്കിയോ ഒളിമ്പിക്സ്: ഇത്തവണ വിദേശ കാണികളെ അനുവദിക്കില്ല
- Published by:Anuraj GR
 - news18-malayalam
 
Last Updated:
2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്.
കോവിഡ് -19നെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെക്കേണ്ടി വന്ന ടോക്കിയോ 2020 ഒളിമ്പിക്സ് നടത്തുന്നതിനുള്ള പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് രണ്ട് ഒളിമ്പിക്‌സുകള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഒളിമ്പിക്സ് മാറ്റി വെക്കുന്നത്. അടുത്ത വര്‍ഷമാണ് ടോക്കിയോ ഒളിമ്പിക്സ് നടക്കുന്നത് എങ്കിലും "ടോക്കിയോ ഒളിമ്പിക്സ് 2020" എന്ന പേരില്‍ തന്നെയാണ് ഒളിമ്പിക്സ് അറിയപ്പെടുക എന്ന് സംഘാടകർ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നും 150 പേരടങ്ങുന്ന അത്‌ലറ്റ് സംഘത്തെ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി, യോഗ്യതയുള്ള അത്ലറ്റുകളുടെ 33 ശതമാനം ആളുകൾക്ക് പരിശീലകനായും സപ്പോർട്ട് സ്റ്റാഫുകളായും ഒളിമ്പിക്സിൽ ഒരു ടീമിനൊപ്പം ഒത്തുചേരാനും അത്ലറ്റ്സ് വില്ലേജിനുള്ളിൽ തുടരാനും കഴിയും. പക്ഷേ വിദേശത്തു നിന്നും കാണികളെ അനുവദിക്കരുതെന്ന് സംഘാടകർ ശനിയാഴ്ച അറിയിച്ചതിനെ തുടർന്ന് താരങ്ങളുടെ വ്യക്തിഗത പരിശീലകരും മറ്റ് സപ്പോർട്ട് സ്റ്റാഫുകളായ ഫിസിയോതെറാപ്പിസ്റ്റുകളും സൈക്കോളജിസ്റ്റുകളും കുടുംബാംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുവാനാകാത്ത സാഹചര്യത്തിലായി.
advertisement
കഴിഞ്ഞ തവണത്തെപ്പോലെ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഒളിമ്പിക്സ് വേദിയോട് ചേർന്ന പ്രദേശത്ത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലാത്തതും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെയും താമസിപ്പിക്കാനായി ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ ആ പദ്ധതി വീണ്ടും ആലോചിക്കാനിരിക്കുകയാണ്.
You May Also Like- Year Ender 2020 | കായിക പ്രേമികൾക്ക് ഈ വർഷം നഷ്ടമായ 5 കളിപ്പൂരങ്ങൾ
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നാണ് ഒളിമ്പിക്സ് നടത്തിപ്പിനുള്ള തീയതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം തന്നെ 2020 ഓഗസ്റ്റ് 25ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ടോക്കിയോ പാരാലിംപിക്സ് അടുത്ത വർഷം 24 മുതൽ സെപ്റ്റംബർ അഞ്ചു വരെ നടത്താനും തീരുമാനമായി. ഒളിമ്പിക്സിനുശേഷം നടക്കുന്ന പാരാലിമ്പിക്സിലും വിദേശീയരായ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം ഓൺലൈൻ വഴി നിലവിൽ ടിക്കറ്റുകൾ സ്വന്തമാക്കിയവർക്ക് ടിക്കറ്റിന്റെ പൈസ തിരികെ നൽകും.
advertisement
അടുത്ത വർഷം ലോകത്താകെ നടക്കുന്ന വിവിധ കായിക മത്സരങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചതിന് പിന്നാലെയാണ് ഒളിമ്പിക്സ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് നീട്ടാമെന്ന് ആതിഥേയ രാജ്യമായ ജപ്പാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പുതിയ തീരുമാനം കൈക്കൊണ്ടത്.
News summary: overseas fans will not be allowed in Tokyo Olympics. Indian athletes won’t have personal coaches also.
advertisement
Keywords- Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 schedule, Tokyo Olympics 2020 fixture, Tokyo Olympics 2020 Events
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2021 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Olympics 2020 | ടോക്കിയോ ഒളിമ്പിക്സ്: ഇത്തവണ വിദേശ കാണികളെ അനുവദിക്കില്ല


