Tokyo Paralympics | പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍; ഷൂട്ടിങ്ങില്‍ സിങ്‌രാജ് അഥാനയ്ക്ക് വെങ്കലം
- Published by:Sarath Mohanan
- news18-malayalam
Last Updated:
39കാരനായ അഥാനയുടെ കന്നി പാരാലിമ്പിക്സാണിത്. ടോക്യോ പാരാലിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.
ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍. ഷൂട്ടിങ്ങില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സിങ്‌രാജ് അഥാനയാണ് വെങ്കലം നേടിയത്. 216.8 പോയിന്റുമായി സിങ്‌രാജ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് വെങ്കലം ഉറപ്പിക്കുകയായിരുന്നു. അതേ സമയം ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ മനീഷിന് ഏഴാം സ്ഥാനമാണ് ലഭിച്ചത്. മെഡല്‍ നേട്ടത്തില്‍ പിന്നാലെ സിങ്‌രാജിന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്‌രാജിനെ ട്വിറ്ററിലൂടെ പ്രശംസിച്ചു.
39കാരനായ അഥാനയുടെ കന്നി പാരാലിമ്പിക്സാണിത്. ടോക്യോ പാരാലിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.
They say it's not over till its completely over. 💪@AdhanaSinghraj mounts a comeback of the highest order in the P1 Men's 10m Air Pistol SH1 Finals to take home a #Bronze medal for #IND - the 8️⃣th medal of their #Toky2020 #Paralympics campaign! 😎#ShootingParaSport pic.twitter.com/w7nUBKdkCr
— #Tokyo2020 for India (@Tokyo2020hi) August 31, 2021
advertisement
അതേ സമയം ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നിസ് ടീം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ചൈനയോടാണ് ഇന്ത്യന്‍ സഖ്യം തോറ്റത്. സിംഗിള്‍സില്‍ വെള്ളി നേടിയ ഭവിനെബെന്‍ പട്ടേലും സൊനാലി ബെന്‍ പട്ടേലുമാണ് ഇന്ത്യക്കായി മത്സരിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. അമ്‌ബെയ്ത്തിയില്‍ ഇന്ത്യയുടെ രാകേഷ് കുമാറിന്റെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചു. ചൈനയുടെ അല്‍ സിന്‍ലിയാങ്ങിനോട് ശക്തമായ പോരാട്ടം നടത്തിയെങ്കിലും 145-143 എന്ന സ്‌കോറിനാണ് രാകേഷ് തോറ്റത്.
പാരാലിമ്പിക്സ് മെഡല്‍ നേട്ടം; സുമിത് അന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍
ടോക്യോ പാരാലിമ്പിക്സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരങ്ങളായി മാറിയ സുമിത് ആന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പാരാലിമ്പിക്സില്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് അന്റിലിന് ആറ് കോടിയും, ഡിസ്‌കസ് ത്രോയില്‍ വെള്ളി മെഡല്‍ യോഗേഷ് കാത്തൂണിയയ്ക്ക് നാല് കോടി രൂപയുമാണ് ഹരിയാന മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടര്‍ പാരിതോഷികമായി പ്രഖ്യാപിച്ചത്.
advertisement
പാരിതോഷികങ്ങള്‍ക്ക് പുറമെ സംസഥാന സര്‍ക്കാരിന് കീഴില്‍ ഇരുവര്‍ക്കും ജോലി നല്‍കുമെന്നും അദ്ദേഹം തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ടോക്യോ പാരാലിമ്പിക്സിലെ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ താരങ്ങള്‍ ഇവിടുത്തെ ജനതയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ നടന്ന ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോര്‍ഡോട് കൂടിയാണ് ഇന്ത്യന്‍ ജാവലിന്‍ താരം സുമിത് അന്റില്‍ സ്വര്‍ണ മെഡല്‍ നേടിയത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയിന്‍ എഫ് 64 വിഭാഗത്തിലാണ് സുമിത് സ്വര്‍ണം നേടിയത്. ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് തന്റെ തന്നെ പേരിലുള്ള ലോക റെക്കോര്‍ഡ് തിരുത്തിയത്. 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്.
advertisement
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് ഇന്ത്യക്കായി യോഗേഷ് കാത്തൂണിയ വെള്ളി മെഡല്‍ നേടിയത്. സീസണിലെ താരത്തിന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ ദൂരം എറിഞ്ഞാണ് യോഗേഷ് കാത്തൂണിയയുടെ മെഡല്‍ നേട്ടം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2021 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Paralympics | പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍; ഷൂട്ടിങ്ങില്‍ സിങ്‌രാജ് അഥാനയ്ക്ക് വെങ്കലം