നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Paralympics | പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് പത്താം മെഡല്‍; ഹൈജമ്പില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്ക്

  Tokyo Paralympics | പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് പത്താം മെഡല്‍; ഹൈജമ്പില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്ക്

  പുരുഷന്മാരുടെ ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന്‍ തങ്കവേലു വെള്ളി മെഡല്‍ നേടി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം.

  Credit: Twitter| Tokyo2020 for india

  Credit: Twitter| Tokyo2020 for india

  • Share this:
   ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് പത്താം മെഡല്‍. ഹൈജമ്പിലാണ് ഇന്ത്യ ഏറ്റവും അവസാനമായി മെഡല്‍ നേടിയിരിക്കുന്നത്. പുരുഷന്മാരുടെ ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന്‍ തങ്കവേലു വെള്ളി മെഡല്‍ നേടി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം. 1.86 മീറ്റര്‍ ഉയരം ചാടിയാണ് മാരിയപ്പന്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

   ശരത് കുമാര്‍ 1.83 മീറ്റര്‍ ഉയരം താണ്ടി. മറ്റൊരു ഇന്ത്യന്‍ താരം വരുണ്‍ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങള്‍ നടന്നത്. 2016ല്‍ റിയോയില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു.


   നേരത്തെ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ സിങ്രാജ് അഥാന വെങ്കലം നേടിയിരുന്നു. 216.8 പോയിന്റുമായി സിങ്രാജ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് വെങ്കലം ഉറപ്പിക്കുകയായിരുന്നു. അതേ സമയം ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ മനീഷിന് ഏഴാം സ്ഥാനമാണ് ലഭിച്ചത്. മെഡല്‍ നേട്ടത്തില്‍ പിന്നാലെ സിങ്രാജിന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്രാജിനെ ട്വിറ്ററിലൂടെ പ്രശംസിച്ചു.

   39കാരനായ അഥാനയുടെ കന്നി പാരാലിമ്പിക്‌സാണിത്. ടോക്യോ പാരാലിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.

   അതേ സമയം ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നിസ് ടീം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ചൈനയോടാണ് ഇന്ത്യന്‍ സഖ്യം തോറ്റത്. സിംഗിള്‍സില്‍ വെള്ളി നേടിയ ഭവിനെബെന്‍ പട്ടേലും സൊനാലി ബെന്‍ പട്ടേലുമാണ് ഇന്ത്യക്കായി മത്സരിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. അമ്ബെയ്ത്തിയില്‍ ഇന്ത്യയുടെ രാകേഷ് കുമാറിന്റെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചു. ചൈനയുടെ അല്‍ സിന്‍ലിയാങ്ങിനോട് ശക്തമായ പോരാട്ടം നടത്തിയെങ്കിലും 145-143 എന്ന സ്‌കോറിനാണ് രാകേഷ് തോറ്റത്.

   പാരാലിമ്പിക്‌സ് മെഡല്‍ നേട്ടം; സുമിത് അന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

   ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരങ്ങളായി മാറിയ സുമിത് ആന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് അന്റിലിന് ആറ് കോടിയും, ഡിസ്‌കസ് ത്രോയില്‍ വെള്ളി മെഡല്‍ യോഗേഷ് കാത്തൂണിയയ്ക്ക് നാല് കോടി രൂപയുമാണ് ഹരിയാന മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടര്‍ പാരിതോഷികമായി പ്രഖ്യാപിച്ചത്.

   പാരിതോഷികങ്ങള്‍ക്ക് പുറമെ സംസഥാന സര്‍ക്കാരിന് കീഴില്‍ ഇരുവര്‍ക്കും ജോലി നല്‍കുമെന്നും അദ്ദേഹം തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ടോക്യോ പാരാലിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ താരങ്ങള്‍ ഇവിടുത്തെ ജനതയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   Published by:Sarath Mohanan
   First published:
   )}