രണ്ട് വട്ടം ലോക ചാമ്പ്യന്മാർ, പറഞ്ഞിട്ടെന്ത് കാര്യം; ലോകകപ്പ് യോഗ്യത നേടാനാകാതെ വെസ്റ്റ് ഇൻഡീസ് ടീം
- Published by:Naseeba TC
- news18-malayalam
Last Updated:
ഏകദിനത്തിൽ കരീബിയൻ ടീമിനെതിരെ സ്‌കോട്ട്‌ലൻഡിന്റെ ആദ്യ ജയം കൂടിയാണിത്
മുൻ ലോക ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇത്തവണ ക്രിക്കറ്റ് ലോകകപ്പിനില്ല. യോഗ്യതാ റൗണ്ടിലെ ക്വാളിഫയർ സൂപ്പർ സിക്സിൽ തോറ്റതിനെ തുടർന്നാണ് വിൻഡീസ് പുറത്തായത്. സ്കോട്ട്‌ലൻഡ് 7 വിക്കറ്റുകൾക്കാണ് വിൻഡീസിനെ പരാജയപ്പെടുത്തിയത്. കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റാണ് വെസ്റ്റ് ഇൻഡീസിന്റെ മടക്കം. ആദ്യമായാണ് വിൻഡീസ് ഏകദിന ലോകകപ്പ് ടൂർണമെന്റ് കളിക്കാതെ പുറത്താകുന്നത്.
1975, 79 ലോകകപ്പുകളിലാണ് വെസ്റ്റ് ഇൻഡീസ് കിരീടം നേടിയത്. 48 വർഷത്തെ ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായാണ് യോഗ്യത നേടാനാകാതെ ടീം പുറത്താകുന്നത്. ഏകദിനത്തിൽ വിൻഡീസിനെതിരെ സ്‌കോട്ട്‌ലൻഡിന്റെ ആദ്യ ജയം കൂടിയാണിത്.
Scotland trump the West Indies and the two-time champions are out of contention to reach #CWC23 😱#SCOvWI: https://t.co/D0FGi8lXDh pic.twitter.com/zQ0LVGYKCE
— ICC (@ICC) July 1, 2023
advertisement
യോഗ്യതാ മത്സരത്തിൽ കളിച്ച എല്ലാ മത്സരത്തിലും പരാജയപ്പെട്ട വിൻഡീസിന് ഇന്നത്തെ മത്സരം നിർണായകമായിരുന്നു. ലോകകപ്പ് സ്വപ്നങ്ങൾക്ക് നേരിയ പ്രതീക്ഷയെങ്കിലും നൽകണമെങ്കിൽ വിജയം അനിവാര്യമായിരുന്ന ടീമിനെയാണ് സ്കോട്ട്‌ലൻഡ് ഏഴ് വിക്കറ്റുകൾക്ക് തകർത്തെറിഞ്ഞത്.
WHAT. A. WIN. 🤯#FollowScotland pic.twitter.com/QMa1YgH6um
— Cricket Scotland (@CricketScotland) July 1, 2023
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 43.5 ഓവറിൽ 181 റൺസിനു പുറത്തായി. മാത്യു ക്രോസിന്റെയും ബ്രാൻഡൻ മക്‌മുള്ളന്റെയും ബാറ്റിംഗിൽ സ്‌കോട്ട്‌ലൻഡ് 6.3 ഓവർ ശേഷിക്കെ ലക്ഷ്യം മറികടന്നു. ജയ്സൺ ഹോൾഡർ (45) ആണ് വിൻഡീസിലെ ടോപ് സ്കോറർ. സ്‌കോട്ട്‌ലൻഡിനു വേണ്ടി മാത്യു ക്രോസ് പുറത്താകാതെ 74 റൺസും ബ്രാൻഡൻ മക്‌മുള്ളൻ 69 റൺസും നേടി.
advertisement
രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുള്ളപ്പോൾ, വിൻഡീസ് ഇനി ജയിച്ചാലും നാല് പോയിന്റ് മാത്രമേ നേടാനാകൂ. ശ്രീലങ്കയ്ക്കും സിംബാബ്‌വെയ്ക്കും മൂന്ന് കളികളിൽ ഇതിനകം ആറ് പോയിന്റുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 01, 2023 9:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
രണ്ട് വട്ടം ലോക ചാമ്പ്യന്മാർ, പറഞ്ഞിട്ടെന്ത് കാര്യം; ലോകകപ്പ് യോഗ്യത നേടാനാകാതെ വെസ്റ്റ് ഇൻഡീസ് ടീം