ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. നായകന് കെ. എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലക്നൗ ഇന്നിങ്സില്‍ നിര്‍ണായകമായത്. ഐപിഎല്ലില്‍ കെ. എല്‍ രാഹുലിന്റെ നൂറാം മത്സരമാണ് ഇത്.
60 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്സും സഹിതമാണ് രാഹുല്‍ 103 റണ്‍സ് അടിച്ചുകൂട്ടിയത്. ലക്നൗവിനായി മനീഷ് പാണ്ഡേ 38 റണ്‍സ് നേടി. മുംബൈക്കായി ജയദേവ് ഉനദ്ഘട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
Innings Break! @klrahul11 led the charge with the bat with an unbeaten hundred as @LucknowIPL posted 199/4 on the board. 👏 👏
ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Quinton de Kock(w), Manish Pandey, Deepak Hooda, Marcus Stoinis, Ayush Badoni, Jaosn Holder, Krunal Pandya, Dushmantha Chameera, Avesh Khan, Ravi Bishnoi
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.